Wednesday, 30 November 2011

കുഞ്ഞേ നീ ഉണരുന്നതും കാത്തിരിയ്ക്കാന്‍ ഈ അമ്മയ്ക്കകില്ല ഇരുളിനെ കാമിച്ചു നടന്നവളാണ് ഞാന്‍,
അതിന്‍ പ്രതിബലമോ ഇതാ എന്‍റെ ഉദരത്തില്‍.ഇന്ന് നീ കാണുന്നത് പുഴുവരിയ്ച്ചതിനു സമമായ എന്‍റെ ശരീരമാണ്   
ഇതിനുള്ളില്‍ പുഴുക്കാന്‍ നിന്നെ ഞാന്‍ അനുവധിയ്കില്ല 

Saturday, 5 November 2011

പറക്കാന്‍ കൊതിച്ചൊരു പക്ഷി

                                               പറക്കാന്‍ കൊതിച്ചൊരു പക്ഷി                                  
                                                                 


ഒഴിഞ്ഞു കിടക്കുന്ന ചാരുകസേരയില്‍ നോക്കി അവള്‍ പറയുകയാവംഇത് എന്‍റെ യൗവനമാണ്‌ നഷ്ട്ട സ്വപ്നങ്ങളുടെ യൗവനംകസേര ചിതലെടുതിരിയ്ക്കുന്നു എന്‍റെ മോഹങ്ങളെയും 

ഇരു കൈ തലപ്പില്‍ തലോടി മേഘങ്ങളേ നോക്കാന്‍ എന്ത് ഭംഗിയാണ് 
എന്‍റെ തലയിലൂടെ അപ്പോള്‍ ആരുടെയോ കൈ വിരലുകള്‍ ഓടുന്നത് പോലെ,ഞന്‍ ഇന്ന് തനിച്ചാണ് എനിയ്ക്ക് മറ്റാരും ഇല്ല എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതായ ഒരു ജന്മം,വലിയ മണി മാളിക പോലുള്ള വീട്ടില്‍ ഞാനും എന്‍റെ സ്വപ്നങ്ങളും, എന്‍റെ ഏക സമയം കൊല്ലി ടി വി ആണ് ചാനല്‍ മാറ്റി മാറ്റി ഇരിയ്ക്കുക എന്നത് എനിയ്ക്ക് സുഖം ഉളവാക്കിയ ഒന്നാണ്, പിന്നെ വൈകുന്നേരങ്ങളില്‍ മകന്‍റെ ഒരു ഫോണ്‍ കാള്‍ അവന്‍ അമേരിക്കയില്‍ ആണ് അവിടെ ഫാമിലി യുമായി.പിന്നെ രണ്ടു പെണ്മക്കള്‍ രണ്ടു പേരും കല്യാണം കയിഞ്ഞു ഏറണാകുളം ആണ് അവര്‍ സന്തോഷമായി ഇരിയ്ക്കുന്നു അവരുടെ സന്തോഷത്തിനു ഞന്‍ ഒരു തടയാകം അതാ ഞാന്‍   ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് പിച്ചും പേയും ഓക്കേ പറഞ്ഞു ഇരിയ്ക്കുന്നത്, എനിയ്ക്കും ഇവരെ പോലെ ഭര്‍ത്താവുമായി ജീവിയ്ക്കണം എന്ന് ഇല്ലാഞ്ഞിട്ടല്ല എനിയ്ക്കും ഇത് പോലെ ഒരു ജീവിതം ഉണ്ടായിരുന്നു പക്ഷെ അത് വെറും മൂന്നു മാസമേ ഉണ്ടായിരുന്നുള്ളു എനിയ്ക്ക് സൌന്ദര്യം ഇല്ല എന്‍റെ ശബ്ദം വിരൂപമാണ് എന്നൊക്കെ ആണ് എന്‍റെ ഭര്‍ത്താവിന്‍റെ പരാതി ഞങ്ങള്‍ ഒന്നിച്ചു സന്തോഷമായി കിടക്ക പങ്കിട്ടില്ല എന്തോ ഒരു കര്‍മം പോലെ മൂന്നു കുട്ടികള്‍ക്ക് ജന്മം  കൊടുത്തു അത്ര മാത്രം ഞന്‍ അവിടെ വെറും മര പാവയായിരുന്നു അദ്ധേഹത്തിന്റെ ഇങ്കിതത്തിനു ജീവിയ്ക്കുക പിന്നീട് എന്നോട് പറയുകയുണ്ടായി വേറെ അരുമയോ ഇഷ്ട്ടമുണ്ട് എന്ന് എനിയ്കത്തു കേട്ട് വിതുമ്പുവനെ സാധിച്ചുള്ളൂ പത്തില്‍ പത്തും പൊരുത്തം നോക്കി വിവാഹം കയിച്ചത എന്നെ മാനസികമായി വിഷമിപിച്ചു അകറ്റാന്‍ നോക്കി ഞാന്‍ അകലില്ല എന്ന് മനസിലാക്കി ആകണം എന്നെ കൊല്ലുവാന്‍ മുതിര്‍ന്നത് എന്‍റെ കഷ്ട്ടകലത്തിനു ഞന്‍ അന്ന് മരിച്ചില്ല അന്ന് മരിച്ചിരുന്നെങ്കില്‍ ഈ അപാരമായ ഏകാന്തത അനുഭവിയ്കേണ്ടി വരില്ലായിരുന്നു.
ഇന്ന് ഞന്‍ ഏകയാണ് അവരൊക്കെ സ്വന്തം സുഘങ്ങള്‍ തേടി പറക്കുകയാണ് 
എനിയ്ക്ക് ഈ അനന്തമായ വാനത്തില്‍ പറക്കനമെന്നുണ്ട് പക്ഷെ എന്‍റെ ചിറകുകളെ ചങ്ങല്യ്ക്കിടിരിയ്ക്കുകയാണ് ഇത് സഹിയ്ക്കാവുന്നതിലും അപ്പുറമാണ് ഞന്‍ ഇന്ന് വര്ധക്യത്തിലേക്ക് അടുക്കുകയാണ് ഞാന്‍ ഭയക്കുന്നു എന്‍റെ മുടി നരവീണ് തുടങ്ങി എന്‍റെ യുവത്വമാര്‍ന്ന ശരീരം ചുളിവുകള്‍ വീഴാന്‍ തുടങ്ങി ഇല്ല എനിയ്ക്ക് വാര്‍ധക്യം ആയാല്‍ ഞാന്‍ മോഹിച്ച ജീവിതം, ഞാന്‍ അനുഭവിയ്ക്കേണ്ട സുഗങ്ങള്‍ എല്ലാം എന്നില്‍ നിന്ന് പോകും അപ്പോള്‍ ഞന്‍ ഈ ഭൂമിയില്‍ ജനിച്ചത്‌ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്കാന്‍ മാത്രമാണെന്നോ അതോ ഈ വീടിനു ഒരു കാവല്‍ നായയായി ജീവിയ്ക്കുവാന്‍ വേണ്ടിയോ
ഇല്ല എനിയ്ക്ക് വര്ധക്യമില്ല ഞാന്‍ ഇന്ന് യൗവനം തുളുമ്പുന്ന യുവതിയാണ് എന്‍റെ മോഹങ്ങളൊക്കെ എനിയ്ക്ക് നടത്തിയെടുക്കണം ഞന്‍ ആഗ്രഹിച്ച എന്‍റെ സുഖങ്ങള്‍ എല്ലാം എനിയ്ക്ക് നേടണം അതെ ഈ ചങ്ങല കുരുക്കില്‍ നിന്ന് പൊട്ടിച്ചു ഈ വാനത്തില്‍ ഇരു ചിറകും വിടര്‍ത്തി ഉയര്‍ന്നു ഉയര്‍ന്നു പറക്കണം 
അതിനു ഞാന്‍ വെറും ജീവച്ചവം ആണ് ഇനി എന്‍റെ ഇരു കയ്യും കാലും ഉഴിരിടില്ല എന്‍റെ കയ്യില്‍ ഇപ്പോള്‍ ചങ്ങല അല്ല പകരം എന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ എന്നാ വണ്ണം കൃത്രിമ ചരടുകള്‍ എന്‍റെ ഇരു വശത്തും എന്‍റെ മക്കള്‍ കണ്ണീര്‍ വാര്‍ക്കുകയാണ് അത് അവരുടെ ഡ്യൂട്ടി ആണ് ഇനി അതല്ലേ അവര്‍ക്കീ അമ്മയ്ക്ക് നല്‍കാനാകു പക്ഷെ എനിയ്ക്ക് പറക്കണം ഈ ഭൂമി മുഴുവന്‍ പറന്നു എന്‍റെ ഏകാന്തമായ ഈ ജീവിതത്തിനു മറുപടി നല്‍കണം ഞാന്‍ ധാ ഇപ്പോള്‍ എന്‍റെ കൈ സ്വതന്ത്രമായി കാലുകള്‍ സ്വതന്ത്രമായി ഞന്‍ സ്വതന്ത്രയായി ഇനി എനിയ്ക്ക് പറക്കാം എന്‍റെ കയിഞ്ഞു പോയ കാലങ്ങളിലൂടെ നേടി എടുകേണ്ട മോഹങ്ങളിലൂടെ തനിച്ചു ആരെയും കൂടാതെ ഉയരത്തില്‍ ഉയരത്തില്‍ ..................................................................................................... ഇനി എന്‍റെ ജീവിതം ഞാന്‍ തുടങ്ങട്ടെ