Sunday, 25 September 2011

സമാധി

                                                                   സമാധി 

ശാന്തം,സൌമ്യം ,സൌകുമാര്യം 
ഇരു നയനം പൂട്ടി ചമ്രാവസ്ഥയില്‍
എങ്ങും നിശബ്ധാമൂകമാം സ്ഥിതി വിശേഷം 
ഭസ്മ,സംബ്രാണി,പുകയാല്‍ പുകമറ 
സുഗന്ധ ലേപങ്ങളാല്‍,രത്നമനികളാല്
ഗംഗജലത്താല്‍ ,മധുവാല്‍ ക്ഷീരോധരനായി 
രാജപ്രൌടി സമമാം സമാധി 
പൊന്‍ പട്ടാല്‍ ഉടല്‍ മൂടി 
ചന്ദന കട്ടായാല്‍ തല മൂടി 
നരകതിലെയ്ക്കൊരു യാത്ര മംഗളം 

ശബ്ദ കോലാഹലം,അണപൊട്ടി കണ്ണ് നീര്‍ 
നറപൂവിന്‍ ഗന്ധം,പച്ചരി മണിയാല്‍ വായകൊരുഅരി 
ക്ലോറിന്‍ ജലത്താല്‍ കുളി കയിച്ച്‌
കോറ തുണിയാല്‍ ഉടല്‍ മൂടി 
തേങ്ങ ചകിരി നാരാല്‍,ചിരട്ട പ്ലാക്കാല്‍
മാവിന്‍ തടികളാല്‍,മനം നിറെ സ്വപ്നങ്ങളാല്‍ 
സ്വര്‍ഗതിലെയ്ക്കൊരു യാത്ര മംഗളം 

അര്‍ദ്ധനാരീശ്വരന്‍

                                                              അര്‍ദ്ധനാരീശ്വരന്‍ 


ചെം ചുവന്ന പട്ടുടുത്തവന്‍ 
കുമകുമ പൊട്ടാല്‍ നെറ്റി നിരച്ചവന്‍
ചുമച്ചുമക്കും നനുത്ത ചുണ്ടില്‍ 
ചെംചായം വരച്ചവന്‍
മടി കെട്ടില്‍ സാരീ കുത്തി 
കൈ കുഴ കുഴ വള വള കിലുക്കമായി 
ഇരുളിന്‍റെ മക്കളായി തീര്‍ന്നവര്‍ 
തിരുനംകൈമാര്‍ നപുംസം 
വെവ്വേറെ വിളിപേര്‍ ഉള്ളോര്‍ 
ഇവരും നമുക്കന്യരാണോ 
തെരുനായയെ നോക്കും ദ്രിഷ്ട്യ
ഇനിയും എന്തെ നോക്കുന്നു നിങ്ങള്‍ 
ഇരുണ്ട കോണില്‍ കിനുങ്ങലും
ചിരിയും,തേങ്ങലും,വളകിലുക്കവും 
നരനായി പിറന്നവന്‍ 
സ്ത്രീത്വം കടമായെടുത്തവന്‍
തന്‍ മേനിയെ തന്‍ പ്രാണനോളം കാമിപ്പവാന്‍
നിന്‍ കുടിയില്‍ നിന്ന് തന്നെ കുടിയിരക്കപെട്ടോന്‍ 
അവന്‍,ഇവന്‍,നീ,ഞാന്‍,എല്ലാം 
ഇന്നവനന്യമാണ് അവന്‍ അവളായ്‌
അവള്‍ അവനായ് പരിഭവം തെല്ലുമില്ലാതെ 
ഇവന്‍ ശിവ ശക്തി സംഗമം 
ഇവര്‍ ഒംകരതിന്‍  പൊന്‍ മക്കള്‍

Wednesday, 14 September 2011

മടക്കയാത്ര

                                                           മടക്കയാത്ര 


വേദനകൊണ്ടൊരു മാളിക തീര്‍ത്തു 
ദുഖങ്ങള്‍ കൊണ്ടൊരു വാതിലും തീര്‍ത്തു 
കണ്ണീരു കൊണ്ട് ഞാന്‍ പൂമെത്ത തീര്‍ത്തു
എന്‍ ദുഖവും കണ്ണീരും ഇണ ചെര്തുറങ്ങി 

സ്നേഹവും വാത്സല്യവും പടി വിട്ടിറങ്ങി 
കണ്ണിരും ദുഖവും നോക്കി നിന്നു
ഇനി വരില്ലേ എന്നാ ചോദ്യ ചിഗ്നതിനു ബാക്കിയായി 
ചെറു പുഞ്ചിരി തൂകി നട അടച്ചു 
ഇനി അവര്‍ മടങ്ങില്ലെനരിഞ്ഞിട്ടും
വെറുതെ വെറുതെ കാത്തിരുന്നു




ദൈവപുത്രന്‍

                                                                         ദൈവപുത്രന്‍ 

സര്‍വ ശക്ത ദൈവപുത്ര 
ആവോളം വായ്തുന്നു നിന്നെ 
ആനന്തതോടെ ആമോധതോടെ 
ആവോളം വായ്തുന്നു നിന്നെ 
ആവോളം വായ്തുന്നു ഞങ്ങള്‍          (സര്‍വ )

ബധിരനും മൂകനും ജീവിതമേകിനീ 
ശീലോഹോം താഴ്വരകുന്നില്‍ 

ഗാഗുല്‍ത്ത മലയില്‍ നീ പൊലിഞ്ഞു
ഗാഗുല്‍ത്ത മലയില്‍ നെ തളിര്‍ത്തു 
അനുപമ സ്നേഹത്തിന്‍ ഉറവിടമേ 
കരുന്യകടലാം എന്‍ ഈശോയെ 
മാനവ ഹൃദയത്തില്‍ നീ കുടികൊള്ളുന്നു 
ആരാനും നല്ക സ്നേഹവുമായി                (സര്‍വ )


നാഥന്‍

                                                                        നാഥന്‍ 


നീയെന്‍റെ പ്രാര്‍ഥന കേള്‍ക്കു നാഥാ 
നീയെന്‍റെ യാതന കേള്‍ക്കു നാഥാ 
കഷ്ട്ടതയെരുമി ജീവിതത്തില്‍ 
നിന്‍ സ്നേഹ സാമീപ്യം നല്‍കു നാഥാ 
നിന്‍ സ്നേഹ വാത്സല്യം ഏകു നാഥാ (നീയെന്‍റെ)

മാനുഷ്യ പുത്രനായി വന്നു പാരില്‍ 
മാലോകരെല്ലാം നിന്‍ ദാസരായി 
ദൈവത്തിന്‍ പുത്രനെ യേശു നാഥാ 
ആനന്തമെകുനീ ലോക നാഥാ          (നീയെന്‍റെ)

ജീവിതയാത്രയില്‍ തുന്നയാകുവാന്‍
നിന്‍ മിഴിതാരില്‍ നെ എന്നെ നിര്‍ത്തു
വന്ധ്യ നമിപ്പു നിന്‍ കാല്കനത്തെ 
ആ കാല്കനതിങ്കല്‍ അഭായമെക് (നീയെന്‍റെ)

മരണമാല്യം

                                                                മരണമാല്യം 


മരണം വാതില്‍ക്കല്‍ മുട്ടുന്ന നേരത്ത് 
മരണത്തെ സ്വാഗതം ഏറ്റിടും ഞാന്‍ 
വരനായ് ഒരുങ്ങി ഞാന്‍ കാത്തുനില്‍ക്കും 
ചാര്തീടും വധുവിന്‍ വരണമാല്യം 
ഭയമില്ലാ എനിയ്ക്കെന്‍ മരണ നേരത്തെ 
ജീവിത സഹിയായി കൂട്ടിടും മരണത്തെയും 
സഖിയേയും കൊണ്ട് ഞന്‍ യാത്ര പോകും 
പിറക്കില്ല മാനുഷ വേഷമായി 
പഴികില്ല പിറന്ന നാടിനെയും 
തീര്‍ന്നനീടും ഞനൊരു തീന്നാളമായി
ആലിന്ജീടും ആകാശ മേഘമായി