Sunday, 25 September 2011

സമാധി

                                                                   സമാധി 

ശാന്തം,സൌമ്യം ,സൌകുമാര്യം 
ഇരു നയനം പൂട്ടി ചമ്രാവസ്ഥയില്‍
എങ്ങും നിശബ്ധാമൂകമാം സ്ഥിതി വിശേഷം 
ഭസ്മ,സംബ്രാണി,പുകയാല്‍ പുകമറ 
സുഗന്ധ ലേപങ്ങളാല്‍,രത്നമനികളാല്
ഗംഗജലത്താല്‍ ,മധുവാല്‍ ക്ഷീരോധരനായി 
രാജപ്രൌടി സമമാം സമാധി 
പൊന്‍ പട്ടാല്‍ ഉടല്‍ മൂടി 
ചന്ദന കട്ടായാല്‍ തല മൂടി 
നരകതിലെയ്ക്കൊരു യാത്ര മംഗളം 

ശബ്ദ കോലാഹലം,അണപൊട്ടി കണ്ണ് നീര്‍ 
നറപൂവിന്‍ ഗന്ധം,പച്ചരി മണിയാല്‍ വായകൊരുഅരി 
ക്ലോറിന്‍ ജലത്താല്‍ കുളി കയിച്ച്‌
കോറ തുണിയാല്‍ ഉടല്‍ മൂടി 
തേങ്ങ ചകിരി നാരാല്‍,ചിരട്ട പ്ലാക്കാല്‍
മാവിന്‍ തടികളാല്‍,മനം നിറെ സ്വപ്നങ്ങളാല്‍ 
സ്വര്‍ഗതിലെയ്ക്കൊരു യാത്ര മംഗളം 

No comments:

Post a Comment