ഇരുള്‍
വഴിവക്കില്‍ കരിമ്പൂച്ചകള്‍ മാത്രം ഇടകിടയ്ക്കു എവിടുന്നോ പറന്നു വരുന്ന മിന്നാമിനുങ്ങുകള്‍ ,റോഡിനു ഒരു വശത്ത് കുറച്ചു തട്ടുകടകള്‍ അവിടുന്ന് ബീഫിന്റെയും,തട്ട് ദോശയുടെയും മണം ആ ഇരുള്വഴിയിലൂടെ പറക്കുന്നു ആ തട്ടുകടയില്‍ നിറയെ ആള്‍ക്കാര്‍ ആണ്,പക്ഷെ അവരുടെയൊക്കെ കണ്ണുകള്‍ റോഡിന്‍റെ ഒരു കോണിലേയ്ക്കു ആണ് എന്റെ കണ്ണും അറിയാതെ ആ വശത്തേയ്ക്ക് ചലിച്ചു കുറച്ചു ബൈക്ക്, കൂടി ഇരിയ്കുന്നു രണ്ടുമൂന്നു ആളുകളും അതിനു ചുറ്റുമുണ്ട് അവര്‍ എന്തൊകെയോ ആരോടോ പറയുകയാണ് ഇടയ്കിടക്ക് സ്വരം ഉയര്‍ന്നു കേള്‍ക്കാം പെട്ടന്ന് ബൈക്ക് എല്ലാം തന്നെ പോയി അവര്നിന്ന്ടത് രണ്ടു സ്ത്രീകള്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു മുല്ലപൂവിന്റെ മണം എനിയ്ക്ക് അടുത്ത് അടുത്ത് വരുന്നതായി തോന്നി എന്റെ തോളില്‍ പെടുന്നനെ ഒരു വളയിട്ട കൈ പതിഞ്ഞു ഞന്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കി എന്റെ കണ്ണ് നേരെ അവളുടെ മുറുക്കി ചുവന്ന പല്ലുകളിലെയ്ക്കാന് നോക്കിയത് ഒരു നാണം നിറഞ്ഞ ചിരി ചിരിച്ച് എന്നെ നോക്കി നോക്കി നടന്നകന്നു പക്ഷെ ഈ ഇരുട്ടില്‍ അവള്‍ എന്താ ചെയ്യ്നുന്നെ എന്ന് ചോദിയ്ക്കാനായി മുന്നോട്ടു നടന്നു അപോളെയ്ക്കും വേറൊരു പുരുഷനുമായി അവള്‍ സംസാരിയ്ക്കുവാണ് ഞാന്‍ പെട്ടന്ന് ഒഴിഞ്ഞുമാറി അവരുടെ സംഭാഷണം കേള്‍ക്കാനായി അവന്‍ വിലപേശുകയാണ് അവളുടെ മാംസത്തിനു പക്ഷെ അവള്‍ അവളുടെ വില അയാളോട് ഉറപ്പിച്ചു പറയുന്നതും കേള്‍ക്കാം ഇതെല്ലം സമ്മതിയ്കതേ അവള്‍ നടന്നു പക്ഷെ അവന്‍ അവളെ പിന്തുടരുന്നത് കാണാം കന്നു കാലി ചന്തയില്‍ ജീര്‍ണിച്ച എരുമയ്ക്കും,പശുവിനും,വില പറയുന്നത് പോലെ ആ പെണ്ണിന്റെ ശരീരത്തിനും വില പറയുകയാണ് അവന്‍ അവള്‍ സമ്മതിച്ചു കാണണം ഒരു ഓട്ടോയില്‍ അവളെയും കയറ്റി അവന്‍ പോയി പക്ഷെ ആ ഇരുളില്‍ മുല്ലപ്പൂവിന്റ്റെയും അവളുടെ വിയര്പിന്റെയും ഗന്ധം തങ്ങി നില്‍ക്കുന്നതായി എനിയ്ക്ക് തോന്നി ഞന്‍ തിരിച്ചു നടന്നു എന്തൊകെയോ പിറുപിറുത്തു ആ ഇരുളില്‍ എന്റെ ബൈക്ക് നു അടുത്തേയ്ക്ക് അപ്പോള്‍ അതാ വീണ്ടും മുല്ലപൂവിന്‍ ഗന്ധം ആഹ ഇരുളില്‍ ഒരു കുപ്പിവള കൈ എന്റെ ചുമലില്‍

No comments:
Post a Comment