Sunday, 30 October 2011

ഒരു പ്രണയ കാവ്യം

                                                                  ഒരു പ്രണയ കാവ്യം 


പൊന്‍ മിഴിത്താരില്‍ നിന്നെഴുതുന്ന ഒരു കത്താണ് ,എന്‍റെ മനസ്സില്‍ ഇടയ്കാരോ അമ്പു തറയ്കുന്ന വേദന 
നിന്‍റെ ഓര്‍മ കളാണോ ആ അമ്പുകളായി തീരുന്നത് ആ മരുഭൂമിയില്‍ നീ  ഒഴുകുന്ന വിയര്‍പ്പു എന്‍റെ കണ്ണിലെ കണ്ണുനീരായി മാറുകയാണ് നീ  അയക്കുന്ന ഓരോ കടിതവും എന്റെ ശരീരത്തില്‍ ഒരായിരം തലോടലുകലാകുന്നു
എന്‍റെ ദേഹിയുടെ ദാഹവും ദേഹത്തിന്റെ ദാഹവും നിന്നെ ഓര്‍ത്തു മാത്രമാണ് .നീ അണിഞ്ഞു തന്ന ഈ താലിച്ചരട് ഇന്നെനിയ്ക്കു ഒരു കൊട് വള്ളിയായി തോന്നുന്നു അത് എന്‍റെ കണ്ടതെ ചുറ്റി പടരുന്നത്‌ പോലെ   
 നമ്മുടെ ഇണചേരലിന് സാക്ഷിയായ  പൂമെത്തകള്‍ കരിങ്കല്‍ പാളികലായത് പോലെ ,നമ്മുടെ സ്വകാര്യതയ്ക്ക് കൂട്ടായി നിന്ന നമ്മുടെ മുറി ഇന്ന് എനിയ്ക്ക് തടവറ ആണ്,എന്നും നിന്‍റെ മുഖ ചിത്രത്തില്‍ നോക്കി കണ്ണീര്‍ തൂകാനെ എനിയ്ക്കാകുനുല്ല്,മുല്ലപ്പൂ ഗന്ധം ഏറ്റു വാങ്ങിയ എന്‍റെ തലമുടി ചാറില്‍ ഇന്ന് നാറ  പൂവിന്‍ ഗന്ധമാണ്.എന്‍റെ ശരീരം അകെ വിലക്കുന്ന പോലെ എന്‍റെ മാന്‍പേട കണ്ണുകള്‍ ഇന്ന് അന്ധധ ബാധിച്ചിരിയ്കുന്നു മാമ്പഴം എന്ന് നീ വിശേഷിപ്പിക്കാറുള്ള  എന്‍റെ കവിള്‍ കണ്ണുനീര്‍ ചോലയായ്‌ മാറി.നമ്മുടെ കുഞ്ഞിനായി മാറ്റി വച്ച എന്‍റെ ഗര്‍ഭപാത്രത്തില്‍ മാറാലകളാല്‍ ചുറ്റി കിടക്കുകയാണ് ഇന്ന് ഞന്‍ വെറും കേടായ കനി,ഇനി ഞന്‍ ഒന്ന് നിന്നോട് ചോതിയ്ക്കട്ടെ നിനക്കായി കാത്തിരുന്ന എന്നെ ഇനി നീ സ്വീകരിയ്ക്കുമോ??????????????????????????????????????????????????????????????????????????????

No comments:

Post a Comment