Saturday, 15 October 2011

മാലിനി പുഴ

                                             മാലിനി പുഴ 
                            
പതുപതുപ്പന്‍ പുലരിയില്‍ 
ശാന്തയായ് ഒഴുകുന്നു മാലിനി പുഴ 
ചെറു തോണിയും തുഴ വീയ്തി പോകുമ്പോള്‍ 
പൊട്ടി മാറാരായൊരു തെങ്ങിന്‍ പാലത്തിന്‍ മുകളിലായ് 
കല പില കൂട്ടും കുട്ടി പട്ടാളങ്ങള്‍
മാലിനി പുഴയിലെക്കാഞ്ഞു ചാടും 
കുട്ടി കുരങ്ങുകലെന്നപോലെ 
അവള്‍ തന്‍ മാറോടു ചെര്തനച്ചു 
ഒരമ്മതന്‍ കരവലയതിലെന്നപോള്‍ 
തന്‍ തീരത്തില്‍ മണല്‍ കൊട്ടാരങ്ങള്‍ 
പുല്‍ നാമ്പുകള്‍ പൂക്കള്‍ പൂമ്പാറ്റകള്‍ 
കണ്ണോടു കണ്ണ് പൊത്തി കളിയ്ക്കുന്ന 
നാളെയുടെ നവ സംഭാവനകള്‍ 
മഞ്ഞപട്ടുടുത്ത പൊന്‍ പാടങ്ങള്‍
ഇവയെല്ലാം കണ്ടു കണ്ടു മാലിനി പുഴ ഒഴുകുകയായ് 
ഇന്നിവള്‍ കണ്ണകിയാണ് 
കട പുഴുകിയ പാലത്തിന്‍ കേട്ട് വേരുമാത്രം 
ഓടി കിതച്ചു കുതിച്ചു ചാടാന്‍ ബാല്യം ഇന്നെങ്ങുമില്ല 
മാരിലൂടോയുകുന്ന പുതച്ചഴുകിയ ജഡങ്ങള്‍ 
പ്ലാസ്റ്റിക്‌ കോപ്പുകള്‍,ചവച്ചരചോരുചിഷ്ട്ടങ്ങള്‍
എല്ലാം കൊണ്ടവള്‍ കുതിയ്കുന്നു
ഇന്നിവള്‍ക്ക് കണ്ടു കുളിര്‍ക്കാന്‍ 
മണല്‍ കൊട്ടാരങ്ങളില്ല പുല്‍ നാമ്പുകലില്ല
പൂക്കളെ തേടുന്ന പൂമ്പാറ്റ കളില്ല 
പകരമാം മാലിന്യ കൂമ്പാരത്തില്‍ 
പറക്കുന്ന ചെറു ഈച്ചകള്‍ 
കൂനയ്ക്ക് മുകളിലായ് കടി പിടി കൂടുന്ന ചാവാലി പട്ടികള്‍ 
ഇനി ഇവള്‍ സൌമ്യമാഴോഴുകില്ല  ഇനി ഇവള്‍ 
മാലിനി പുഴ അല്ല മലിനമാം പുഴ 
നാളെ വെറും മാലിന്യം മാത്രം 

No comments:

Post a Comment