Sunday, 21 August 2011

പ്രാന്നേശ്വരി

                                                                           പ്രാന്നേശ്വരി


സൗന്ദര്യ തന്തുക്കള്‍ പൊട്ടിവിടരുമേന്‍
പ്രിയതന്‍ മുഖതിലെയ്ക്കൊന്നു  നോക്കി 
ആ കണ്ണില്‍ തിളങ്ങുന്ന വജ്ര ശോഭയില്‍ 
എന്‍ മനം ആനന്ദ നിര്തമാടി
ചെറു പുരിക കൊടി കൂമ്പി നില്‍ക്കും 
മിഴിയുടെ കാന്തിയില്‍ മുഴുകിപോയി 
ചെഞ്ചുണ്ടില്‍ നിന്നടരുന്ന മുത്തുകനങ്ങളെ
എന്‍ നെഞ്ചില്‍ ചേര്‍ത്തൊരു മാലതീര്‍ത്തു
ആ മലര്‍ മാലയെ നിന്‍ മുടിതുമ്പത് 
എന്‍ കരം കൊണ്ട് ഞാന്‍ ചൂടിതരാം 
മലര്‍ മുല്ല മൊത്തമായ്‌ വാങ്ങി നല്‍കാം 
നിന്‍ കാല്‍ കണത്തെ സുന്ദരമാക്കി മാറ്റാന്‍
ചെറു കൊലുസോന്നു ഞാന്‍ വാങ്ങി നല്‍കാം
പകരമായ് നല്‍കനമിതൊന്നു മാത്രം 
എന്‍ പ്രാണന്റെ പ്രാണനായ് മാറണം നീ 


ഒരു ചെറു സ്വപ്നം

                                                     ഒരു ചെറു സ്വപ്നം 


ചെറു മയകത്തിലെക്കാണ്ട് വീണു
ഒരു ചെറു ബാല്യം സ്വപ്നം കണ്ടു
അമ്മതന്‍ മുലപ്പാലിന്‍ രുചിയോന്നോര്‍ത്തു 
അമ്മതന്‍ സ്നേഹവല്സല്യമോര്‍ത്തു 
സ്മരണയായ് ഇന്നെന്‍ ബാല്യകാലം 
എത്തുമോ ഇനിയുമെന്‍ ബാല്യകാലം
എന്‍ ബാല്യകാലത്തെ ഞാന്‍ സ്മരിച്ചു പോയി 

ഒറ്റ വൃക്ഷങ്ങളെ കെട്ടി പിടിച്ചതും 
അമ്മതന്‍ ചേലയില്‍ ചുറ്റി തിരിഞ്ഞതും 
ആ കരം കൊണ്ടമ്മ കേട്ടിപിടിച്ച്തും 
മാവായ മാവെല്ലാം തല്ലി കൊയിച്ചതും 
പുളിമര കൊമ്ബിലായ് ഊഞ്ഞാല് തീര്‍ത്തതും
അറ്റ് മണല്‍ കൊണ്ടെന്‍ കളി വീട് തീര്‍ത്തതും
കൂട്ടരുമോതര്തുല്ലസിച്ചതും
എല്ലാം ഇന്നെനിയ്കൊരോര്‍മമാത്രം 
കലച്ചക്രമേ തിരിച്ചു പോകു 
എന്‍ സ്വപ്നകാലതിലെയ്ക്കൊന്നു പോകു

പ്രിയതമ

                                                               പ്രിയതമ 


എന്‍ പ്രേമകഥയിലെ നായികയാണ് നീ 
എന്‍ ദുഖ നൊമ്പര സാന്ത്വനമാണ് നീ
കള്ള ചിരിയാലെന്‍ മനസിന്‍റെ കൂട്ടിലീയ്കെത്തിയ 
സ്നേഹ കുയിലാണ് നീ 
എന്‍ സ്നേഹ സൗന്ദര്യം ഒപ്പിയെടുത്തൊരു
പ്രേമ ഗ്രാമീണ സുന്ദരി നീ
ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി പൂവുകള്‍ കൊണ്ടെന്നെ 
അബെയ്തു വീയ്തിയോള്‍ നീ
മിഴികളില്‍ വിടരുന്ന കവിതകള്‍ കൊണ്ടെന്‍റെ
ഹൃദയത്തില്‍ ഒരു ഗൃഹം തീര്തവല്‍ നീ
മണ്ണിലെ താരക സുന്ദരി നീ
എന്‍ മന്ധഹാസതിന്‍ ഉടയോളും നീ

ഭാരത രക്ഷ

                                                                   ഭാരത രക്ഷ 


കൂരിരുള്‍ മൂടിയ ഭാരത മണ്ണിനെ 
കൂരിരുള്‍ മാറ്റി വെളിച്ചമെകാം 
ഭാരത മാതാവിന്‍ കണ്ണീര്‍ തുടയ്ക്കുവാന്‍ 
ആകില്ലേ ഭാരതീയ ജീവിതത്താല്‍
ചേരാം നമുക്കിനി ഒത്തു ചേരാം 
ഭാരത മണ്ണിനായി ഒത്തു ചേരാം
വന്നിടു സോതരെ ജയ് വിളിയ്ക്കാം 
ഭാരത മണ്ണിനായി ജയ് വിളിയ്ക്കാം
നേരമില്ല ഇനി നേരമില്ല
കാത്തിരിയ്ക്കാനിനി നേരമില്ല
പീഡന കാലത്തേ തച്ചുടയ്ക്കം 
ദാരിദ്ര ജീവിതം കേള്‍വിയാക്കം
ഭാരത നന്മകള്‍ മാത്രം ഓര്‍ക്കാം 
സുന്ദര ഭാരതം ആക്കി മാറ്റം 
ഒത്തു ചേരാം ഇനി ഒത്തു ചേരാം
ഭാരത മണ്ണിനായി ഒത്തുചേരാം 

Saturday, 13 August 2011

ഭാരതപുഴ

           ഭാരതപുഴ                                                             



ഭാരത മാതാവിന്‍ മാറിലൂടോയുകുന്ന
ഭാരത പുഴയെ നീ ഒന്ന് ചൊല്ല്  
എവിടെ നിന്‍ കാഹള  ധ്വനികളെവിടെ
എവിടെ നിന്‍ മാനസ തീരമെവിടെ  
കവികള്‍ തന്‍ ഭാവന പൊട്ടിവിരിയിച്ച
പുഴയെ ഇനി ചൊല്ല് നിന്‍ നീരെവിടെ 
ചുടല പറമ്പായി മാറിയോ നീ
അതോ ചുടല പറമ്പായി മാറ്റിയതോ 
അഗ്നി ജ്വലിയ്ക്കും നിന്‍ മണല്‍ തരികളില്‍ 
ഒഴുകില്ലേ പാപ വിമോചിതയായി 
ഒഴുകു നീ ഭാരത പുഴയെ ഒഴുകു നീ 
അമ്മതന്‍ മാറോട്‌ ചെര്ന്നോഴുകു
അമ്മതന്‍ മാറില്‍ കുളിരെകി ഒഴുകു നീ
ഈ വിശ്വ വിഖ്യാതമാം ഭാരതത്തില്‍ 

ജീവിതം

                                                             ജീവിതം 


ആകാശ താരകം മിന്നുമെന്‍ ഹൃദയത്തില്‍ 
രാവിന്‍റെ താരകമാകട്ടെ  ഞാന്‍
ആത്മ നോമ്പരമെകുമെന്‍ ജീവിതം
എന്തിനോ ജീവിച്ചു തീര്കുന്നിത 
കാര്‍മേഘം മൂടിയ ജീവിത സന്ധ്യയില്‍ 
താനെ ഉരുകുന്ന മഞ്ഞുപോലെ 
ആരാലും മാറ്റനകതയെന്‍ ജീവിതം
കാറ്റില്‍ പറക്കുന്ന പട്ടം പോലെ 
ചുറ്റും നടക്കുന്ന ജീവിത കാഴ്ചകള്‍ 
കണ്ടെന്‍ കരള്‍ പിടച്ചു പോകും 
നൊമ്പര പീഡന കാലം കഴിയുവാന്‍    
ഇനിയും ഇതെത്ര നാള്‍ ബാകിനില്പു 
ജീവിച്ചു തീര്‍ക്കണം ഇത്രയും നാളുകള്‍ 
തീരുമോ ജീവിത കഷ്ട്ടകാലം 

സഖി

                                                               സഖി 



പുലരുന്ന നേരത്ത് മിഴികള്‍ തുറക്കുമ്പോള്‍ 
പ്രിയ സഖി നിന്‍ മുഖം മാത്രം മുന്നില്‍ 
രാവില്‍ ചെറുകിളി കൂട്ടം ചിലയ്ക്കുമ്പോള്‍ 
നിന്‍ സ്വരം കേള്‍ക്കുകയാനെന്നപോള്‍
പുസ്തകതാളുകള്‍ നീക്കുന്ന നേരത്തും 
നിന്‍ മുഖ കാന്തി തെളിയും പോലെ 
സഖി നിന്‍ ഓര്‍മയിലെന്നുല്ലം
കത്തി ജ്വലിയ്ക്കും സൂര്യനെപോള്‍ 
പാതിര മിഴി അടയുന്ന നേരത്തും
നിന്‍ മുഖം മാത്രമെന്‍ മുന്നില്‍ സഖി
മന്ദമാരുതന്‍ വീശുന്ന നേരത്തും
നിന്‍ കര സ്പര്‍ശം എല്കുന്നപോള്‍ 
വരൂ പ്രിയേ എന്‍ ചാരെ എന്‍
ഹൃദയ  
രാവിന്‍റെ മറ മാറ്റി പ്രഭയേകാന്‍
ഹൃദയ കവാടം തുറന്നിടാം ഞാന്‍

പുകച്ചുരുള്‍

                                          പുകച്ചുരുള്‍ 


പുക പുക പുക പുക മാനത്തെ പുക
പുകയുകയാണി പുകമൂലം 
എരിഞ്ഞു തീരുന്നു ചുണ്ടില്‍ നിന്നതുപോല്‍ 
ജീവിതവും എരിയുന്നു 
നീണ്ടകുറ്റി ചുരുളിനുമുള്ളില്‍ 
പലപല മായം പലപല ജാലം
സ്വര്‍ണ കമ്പി മൂട്ടില്‍ കെട്ടി 
ഇരുവിരലടിയില്‍ വെള്ളകുറ്റി
കറുത്ത ചുണ്ടില്‍ വെള്ള കുറ്റി
പുകഞ്ഞു പുകഞ്ഞു എരിഞ്ഞിടുമ്പോള്‍ 
ചുണ്ടുകള്‍ പൂട്ടി വലിയ്കുമ്പോള്‍ 
കാലുകള്‍ രണ്ടും കൂട്ടി കെട്ടി
തലയിലോരുതുണി ചുറ്റുമ്പോള്‍ 
വായില്‍ വെള്ള പഞ്ഞികെട്ട് 
മൂക്കില്‍ വെള്ള പഞ്ഞി കുത്ത് 
ചുരുണ്ട് ചുരുണ്ട് ചുരുണ്ട് പോട്ടെ 
പുകതന്‍ മായ ചുരുളുകള്‍ പോട്ടെ
പുതുയുവതലമുറ പോങ്ങിപോട്ടെ 

പ്രവാസി

                                                        പ്രവാസി 






അമ്മതരുന്നോരുമ്മതന്‍ മാധുര്യം 
ഇന്നാട്ടില്‍ ഇന്തപനകള്‍ തരുന്നതില്ലല്ലോ 
എന്നെ കൈപിടിച്ച് നടത്തിയ നാട്ടുവഴികള്‍ 
ഇന്നാട്ടില്‍പൊടിക്കാറ്റില്‍ മറയുന്നു 
ഓണവും,വിശുപുലരിയും,കോമരങ്ങളും 
എന്‍ കൈവിരല്‍തുമ്പില്‍ നിന്നന്യമായി 
സോതരേ ഓര്‍ത്തു വിതുംബാതെ വിതുമ്പിയും 
ഈ മാറാല മൂടിയ മൂലയില്‍ ഒതുക്കുന്നു ഞാന്‍ 
എന്‍ മോഹവും സ്നേഹവും സ്മരണയും 
ഇരുമ്പ് താഴിട്ടു പൂട്ടി എന്‍ ഹൃതയത്തില്‍ 
കണ്ണിമ്മ ചിമ്മാതെ മാനത്തെ നോക്കി
ആ മാനം പോലും ഇന്നെനിയ്കന്യമായി 
ആണ്ടുകള്‍ ,മാസങ്ങള്‍ ,ആയ്ച്ചകളും
ഇരുണ്ട ജയിലരയ്ക്കുള്ളിലെന്നപോള്‍
നാട്ടില്‍ തിരികെ എത്തുവാന്‍ വെമ്പല്‍ പൂണ്ടു 
അന്യമായി എന്നുരചെനിയ്കെന്‍ നാട് 
എന്‍ വിരല്‍ പിടിച്ചു മുന്പേ നടന്നു 
ഞാന്‍ നടക്കുന്ന പാതയോരം
എന്‍ കണ്ണീരു വീണു പുല്‍ നംബുകളില്‍
അത് വിട്ടു പോയ എന്‍ നഷ്ട്ട കാലങ്ങള്‍ക്കായി 

വൃക്ഷത്തിനൊരു കാവല്‍

                                                            വൃക്ഷത്തിനൊരു കാവല്‍                                                              


വേണമൊരു മാടമെനിയ്ക്ക് 
മുകളില്‍ കുടയായി തളിര്ത്തിലകള്‍
ചുറ്റും പൂക്കളും പുല്ലും പൂമ്പാറ്റയും 
എന്‍ മാടത്തിനരുകിലായി പുഴയും 
മാടത്തിന് കാവലായി തേന്‍ കിളികള്‍ 
പറമ്പില്‍ കളിയ്ക്കും ബാല്യത്തിന്‍ സ്മ്രിതിമണ്ടപം
മാടത്തിന്‍ കൂരയ്ക്ക് വര്‍ണച്ചര്തായി 
തരുന്നു പൊഴിയ്ക്കുന്നു പൂക്കള്‍ എല്ലാം 
എന്നെ തരാട്ട്‌ പാടി ഉറക്കാന്‍ 
സുലഭമായി വീശുന്നു മാരുതനും 
തനിമയില്‍ കണ്ണടച്ചുറങ്ങുന്നു ഞാന്‍ 
എന്‍ അരികിലായ് കാവലായ് വൃക്ഷധേവന്‍ 
എനിയ്കുണ്ണന്‍ പഴവും കുളിര്‍മയ്കായി 
പചിലകൊമ്പ് കുലുക്കി വീശി തരുമവന്‍
അറിയാതെ പോകുന്നിതോന്നു മാത്രം 
കാവല്‍ അവനു ഞാനോ അതോ എനിയ്കവനോ
അറിഞ്ഞിടുന്നീ നിമിഷം ന്ജ്ഞാനും
എന്‍ മാടം കുഴിമാടം എന്നാ സത്യം 
കുഴിമാട കാവലായ് നില്‍ക്കുന്നവന്‍ 
എനിയ്ക്ക് കാവലായ് എന്‍ വൃക്ഷധേവന്‍

പ്രണയം

                                                          പ്രണയം 


നിശബ്ദം അവള്‍ എന്നോടായി പറയുകയാണ് 
പ്രണയം പ്രണയം എന്നവള്‍ ചൊല്ലുകയാണ് 
മഴ മണ്ണിനോട് ചൊല്ലും പോലെ 
കാറ്റു മലയോടു ചൊല്ലും പോലെ
വണ്ടുപൂവിനോട് ചൊല്ലും പോലെ
അവള്‍ ഓതി കൊണ്ടിരിയ്കുകയാണ് 
എന്‍റെ കാതിലേയ്ക്ക്‌ അവളുടെ സ്വരം 
ശബ്ദതരംഗങ്ങള്‍ കുളിരുമാര്‍ കേള്‍ക്കാം 
ഞാന്‍ അറിയാതെ പോയൊരു പ്രണയത്തിന്‍ സംഗീതം 
അവളുടെ ചുണ്ടില്‍ വീണ്ടും ഉതിരുകയായി 
ഇനിയുമ സംഗീതം കേള്‍കാതിരുന്നാല്‍ 
ഈ മണ്ണും വിണ്ണും എന്നെ അകറ്റി നിര്‍ത്തും 

ഓര്‍ക്കുട്ട്

                                                   ഓര്‍ക്കുട്ട് 


ഓര്‍മയില്‍ ചാലിയ്കനയൊരു വര്‍ണകൂട്ടു
ഒന്ന് ചെരാനായൊരു വെന്മേഖകൂട്ട്‌
ഒരു പിടി സ്നേഹത്തിന്‍ വാത്സല്യ കൂട്ട്
ഒരു മണി ചെപ്പിലെ മണിക്കകൂട്ടു
ഓമനിയ്കാനൊരു നറു വെന്ന്നകൂട്ടു
ഒന്നിച്ചു കോര്‍ക്കാം ഈ മണി മാലകൂട്ട് 
ഒരായിരം സൗഹൃദ പൊന്‍ നൂലിന്‍ കൂട്ട്
ഓര്‍ക്കുട്ട് എന്നൊരു സ്വപ്ന കൂട്ട്

ശലഭം

                                                                         ശലഭം 

ശലഭമാകാന്‍  കൊതിച്ച പെണ്ണ് 
നിശാ ശലഭ മായിത മാറുകയായി 
ഒത്തിരി  ആശകള്‍ പേറി ആ യാത്രയില്‍ 
ഒന്നര കൈ അവന്‍ കാലനായി 
മരണത്തിന്‍ വാതില്‍ ചവിട്ടി തുറന്നവന്‍ 
ശലഭത്തെ ചുറ്റി വലിച്ചെറിഞ്ഞു 
മണ്ണില്‍ പുരണ്ടാവള്‍ പ്രാണനായ്  കേനവള്‍
മണ്ണോടു മണ്ണായി അലിഞ്ഞു ചേര്‍ന്നു
അലറി കുതിചോര യാത്രതന്‍ വേളയില്‍ 
അലമുറ കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു
ജീവ ശവമായി ഒടുക്കിയ ശലഭത്തിന്‍ മേലെയും 
അര കൈയവന്‍ കാമ തെയ്യമാടി 
പച്ചതുരുതിലെയ്ക്ക് പച്ചകൊടി കണ്ടവള്‍
ചെമ്പട്ട് മൂടി നിശബ്തമായി 
ഇതാണ് യാത്ര മടക്കയാത്ര 
ശപിച്ചു ശപിച്ചൊരു മടക്കയാത്ര

വേഗം

                                                           വേഗം 


എവിടേയ്ക്ക് പോകുന്നു കാലമേ നീ 
ഒന്നും മിണ്ടാതെ പറയാതെ വേഗത്തില്‍ 
നിന്‍ കൂട്ടിനായി ആരെ നീ കൂട്ടുന്നു 
വസന്തവും ,ശൈത്യവും ,മാതൃത്വവും 
സ്നേഹം,പച്ചപ്പും,വിചാരങ്ങളും 
ഇവരെയും കൊണ്ടാണോ നിന്‍ പ്രയാണം 
പച്ചപുതപിനെ കഴുകി വാരി
കമ്പിയും,കല്ലും,പൊതിഞ്ഞുകെട്ടി 
കാടായ കാടെല്ലാം മേടായ മേടെല്ലാം 
യന്ത്ര ദന്തങ്ങള്‍ കടിച്ചുതുപ്പി 
തുള്ളി കളിച്ചു കുതിച്ചു പായും 
നദിയായ നദിയൊക്കെ പോകുന്നിത 
മാലിന്യ ഭാരം പേറി പോകുന്നിത
സ്നേഹം മറന്നുപോയി മനുഷ്യരും 
നില്‍ക്കുക കേള്‍ക്കുക ഒരല്പനേരം 
വെട്ടിപിടിച്ചും അറുത്തെടുതും
കൂടി കൊടുത്തും ഒതുക്കി വെച്ചും 
ആറടി മണ്ണില്‍ കുഴിച്ചു മൂടം 
ഇനി നീ പോയ്കൊളുക വേഗം തന്നെ 
എന്‍ മനസാക്ഷിയെ കൂടെ ഏറ്റു വാങ്ങു 

നരയാര്‍ന്ന ജീവിതം

                         നരയാര്‍ന്ന ജീവിതം                     

നര വീണ തലയുമായി ഇടവയിയില്‍ നീങ്ങുന്ന 

കാലമേ യൌവനമെനിയ്ക്കുനല്കു 
നനവാര്‍ന്ന കണ്ണുമായി  ച്ചുളിവര്‍ന്ന ഉടലുമായി 
 സ്നേഹം കൊതിയ്ക്കുന്ന  ജീവിതങ്ങള്‍ 
ഈ മുലകാംബില്‍ നിന്നിറ്റുന്നു' നീ ഊറി എടുത്ത എന്‍ 



ര്‍വൃധകാലങ്ങളും  ചുടു ചങ്ങല ചൂരില്‍ 
പിടയുന്ന ശ്വാനന് തുല്യരാണോ 
സദനങ്ങലെരുന്നു മന്ദിരങ്ങള്‍ ഏറുന്നു 
വഴിവക്കില്‍ പാഴ് മണ്ണില്‍ പുതയുന്നിവര്‍
സ്നേഹ സമ്മേളിത പൂരിതമാകണം വാര്‍ധക്യ മാകുന്ന ചെറുബാല്യവും 

മഴ

                                                                       മഴ 

വീടിന്‍ വരാന്തയില്‍ ഏകനായി ഇന്ന് ഞാന്‍ 
മുകിലെ നിനക്കായി കാത്തിരുന്നു
ഇലതന്‍ തുംബതില്‍ ഒരു ചെറുതുള്ളി 
ജലമുകുള്ളതെ ഞാന്‍ നോക്കി നിന്ന്
ആകാശമാകുന്ന പൂമ്കവനത്തിലെ 
തേന്‍ തുള്ളി നുണയുവാന്‍ കാത്തിരുന്നു
അഭ്രപളിയെ ഭീധിച്ചുവന്നിത
അസ്ഥിരമാഴൊരു ഹൃദയ മഴ
മണ്ണിനെ പുണരുവാന്‍ വെമ്പി നില്‍ക്കും 
ചെറു കമുകിയാണോ എന്‍ രാമഴയെ 
എന്‍ കരം ഗ്രഹിച്ചു നീ വീടിന്‍ വരാന്തയില്‍
ഇനിയും കതിരിപതര്‍ക്കുവീണ്ടി
മണ്ണിനെ ഉമ്മവച്ചുംമാവച്ചു 
സാഗര വീചിയിലീയ്ക്ക് പയുന്നുവോ 
എന്‍ കല്കനത്തെ നനച്ചുകൊണ്ട് 
എന്‍ മനതില്‍ വര്‍ണം നിറച്ചു കൊണ്ട് 
പോകുന്നു പോകുന്നു എന്‍ കുളിര്‍ മഴ
മായുന്നു മായുന്നു എന്‍ മാരി മഴ
മറയുന്നു മറയുന്നു ഹൃദയ മഴ

കൊഴിഞ്ഞ നീര്‍മാതളം {അമ്മയുടെ ഓര്‍മയ്ക്കായ് }

ആ നീര്‍മാതള പൂക്കള്‍ കൊഴിഞ്ഞു പോയി
സ്ത്രീ പ്രേമസൌന്‍ദര്യം മാഞ്ഞു പോയി
കാമിത രൂപത്തെ വിട്ടു പോയി
രാത്രിയെ ഭയന്നൊരു കവിയത്രി നീ 
പുലരിയെ പുലരുവാന്‍ മോഹിച്ചോള്‍ നീ
പ്രേമിച്ചു തീര്‍ന്നില്ല ഇനിയും നീയ് 
പൂര്‍ണതയിലായില്ല നിന്‍ ജീവിതം.

മാതൃ സങ്കല്പത്തെ കവച്ചുവയ്ക്കും 
പ്രേമകാമത്തെ എടുത്തുകാട്ടി 
യാഥാര്‍ത്ഥ്യം മാത്രം പകര്‍ത്തി വച്ചു
അമര്‍ഷവും രോഷവും ഏറ്റുവാങ്ങി
വിടചൊല്ലി പോവുകയായി നീര്‍മാതളം 
ഇലകള്‍ കൊഴിക്കുകയായ് ആ മരവും  
പുതുയുഗ പുലരിയെ സ്വാഗതം ഏകാന്‍
ഈ അമ്മ മാത്രം ഒതുങ്ങി നില്‍ക്കും 
ആ ദൈവ സാന്നിധ്യം മറഞ്ഞു നില്‍ക്കും
കൊഴിഞ്ഞ നീര്‍മാതളം {അമ്മയുടെ ഓര്‍മയ്ക്കായ് }
എന്‍റെ ഭ്രാന്തന്‍ ചിന്തകളെ പകര്‍ത്തുകയാണ് ഇതില്‍ വൃത്തമോ അലങ്കാരമോ ഇല്ലാതെ കുറിയ്കുന്നത്
ഒരു പക്ഷെ നിങ്ങള്ക്ക് വ്യര്ധമായി തോന്നാം എങ്കിലും എന്‍റെ മനസിന്‍റെ തോന്നലുകളെ വരച്ചുകാട്ടുകയാണ് എന്‍റെ ഇ തുടക്കത്തെ പരിപോഷിപിയ്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന എനിയ്ക്ക് നല്‍കണം