Saturday, 13 August 2011

പുകച്ചുരുള്‍

                                          പുകച്ചുരുള്‍ 


പുക പുക പുക പുക മാനത്തെ പുക
പുകയുകയാണി പുകമൂലം 
എരിഞ്ഞു തീരുന്നു ചുണ്ടില്‍ നിന്നതുപോല്‍ 
ജീവിതവും എരിയുന്നു 
നീണ്ടകുറ്റി ചുരുളിനുമുള്ളില്‍ 
പലപല മായം പലപല ജാലം
സ്വര്‍ണ കമ്പി മൂട്ടില്‍ കെട്ടി 
ഇരുവിരലടിയില്‍ വെള്ളകുറ്റി
കറുത്ത ചുണ്ടില്‍ വെള്ള കുറ്റി
പുകഞ്ഞു പുകഞ്ഞു എരിഞ്ഞിടുമ്പോള്‍ 
ചുണ്ടുകള്‍ പൂട്ടി വലിയ്കുമ്പോള്‍ 
കാലുകള്‍ രണ്ടും കൂട്ടി കെട്ടി
തലയിലോരുതുണി ചുറ്റുമ്പോള്‍ 
വായില്‍ വെള്ള പഞ്ഞികെട്ട് 
മൂക്കില്‍ വെള്ള പഞ്ഞി കുത്ത് 
ചുരുണ്ട് ചുരുണ്ട് ചുരുണ്ട് പോട്ടെ 
പുകതന്‍ മായ ചുരുളുകള്‍ പോട്ടെ
പുതുയുവതലമുറ പോങ്ങിപോട്ടെ 

No comments:

Post a Comment