സ്ത്രീ പ്രേമസൌന്‍ദര്യം മാഞ്ഞു പോയി
കാമിത രൂപത്തെ വിട്ടു പോയി
രാത്രിയെ ഭയന്നൊരു കവിയത്രി നീ
പുലരിയെ പുലരുവാന്‍ മോഹിച്ചോള്‍ നീ
പ്രേമിച്ചു തീര്‍ന്നില്ല ഇനിയും നീയ്
പൂര്‍ണതയിലായില്ല നിന്‍ ജീവിതം.
മാതൃ സങ്കല്പത്തെ കവച്ചുവയ്ക്കും
പ്രേമകാമത്തെ എടുത്തുകാട്ടി
യാഥാര്‍ത്ഥ്യം മാത്രം പകര്‍ത്തി വച്ചു
അമര്‍ഷവും രോഷവും ഏറ്റുവാങ്ങി
വിടചൊല്ലി പോവുകയായി നീര്‍മാതളം
ഇലകള്‍ കൊഴിക്കുകയായ് ആ മരവും
പുതുയുഗ പുലരിയെ സ്വാഗതം ഏകാന്‍
ഈ അമ്മ മാത്രം ഒതുങ്ങി നില്‍ക്കും
ആ ദൈവ സാന്നിധ്യം മറഞ്ഞു നില്‍ക്കും
കൊഴിഞ്ഞ നീര്‍മാതളം {അമ്മയുടെ ഓര്‍മയ്ക്കായ് }

No comments:
Post a Comment