Saturday, 13 August 2011

പ്രവാസി

                                                        പ്രവാസി 






അമ്മതരുന്നോരുമ്മതന്‍ മാധുര്യം 
ഇന്നാട്ടില്‍ ഇന്തപനകള്‍ തരുന്നതില്ലല്ലോ 
എന്നെ കൈപിടിച്ച് നടത്തിയ നാട്ടുവഴികള്‍ 
ഇന്നാട്ടില്‍പൊടിക്കാറ്റില്‍ മറയുന്നു 
ഓണവും,വിശുപുലരിയും,കോമരങ്ങളും 
എന്‍ കൈവിരല്‍തുമ്പില്‍ നിന്നന്യമായി 
സോതരേ ഓര്‍ത്തു വിതുംബാതെ വിതുമ്പിയും 
ഈ മാറാല മൂടിയ മൂലയില്‍ ഒതുക്കുന്നു ഞാന്‍ 
എന്‍ മോഹവും സ്നേഹവും സ്മരണയും 
ഇരുമ്പ് താഴിട്ടു പൂട്ടി എന്‍ ഹൃതയത്തില്‍ 
കണ്ണിമ്മ ചിമ്മാതെ മാനത്തെ നോക്കി
ആ മാനം പോലും ഇന്നെനിയ്കന്യമായി 
ആണ്ടുകള്‍ ,മാസങ്ങള്‍ ,ആയ്ച്ചകളും
ഇരുണ്ട ജയിലരയ്ക്കുള്ളിലെന്നപോള്‍
നാട്ടില്‍ തിരികെ എത്തുവാന്‍ വെമ്പല്‍ പൂണ്ടു 
അന്യമായി എന്നുരചെനിയ്കെന്‍ നാട് 
എന്‍ വിരല്‍ പിടിച്ചു മുന്പേ നടന്നു 
ഞാന്‍ നടക്കുന്ന പാതയോരം
എന്‍ കണ്ണീരു വീണു പുല്‍ നംബുകളില്‍
അത് വിട്ടു പോയ എന്‍ നഷ്ട്ട കാലങ്ങള്‍ക്കായി 

No comments:

Post a Comment