വൃക്ഷത്തിനൊരു കാവല്‍
വേണമൊരു മാടമെനിയ്ക്ക്
മുകളില്‍ കുടയായി തളിര്ത്തിലകള്‍
എന്‍ മാടത്തിനരുകിലായി പുഴയും
മാടത്തിന് കാവലായി തേന്‍ കിളികള്‍
പറമ്പില്‍ കളിയ്ക്കും ബാല്യത്തിന്‍ സ്മ്രിതിമണ്ടപം
മാടത്തിന്‍ കൂരയ്ക്ക് വര്‍ണച്ചര്തായി
തരുന്നു പൊഴിയ്ക്കുന്നു പൂക്കള്‍ എല്ലാം
എന്നെ തരാട്ട് പാടി ഉറക്കാന്‍
സുലഭമായി വീശുന്നു മാരുതനും
തനിമയില്‍ കണ്ണടച്ചുറങ്ങുന്നു ഞാന്‍
എന്‍ അരികിലായ് കാവലായ് വൃക്ഷധേവന്‍
എനിയ്കുണ്ണന്‍ പഴവും കുളിര്‍മയ്കായി
പചിലകൊമ്പ് കുലുക്കി വീശി തരുമവന്‍
അറിയാതെ പോകുന്നിതോന്നു മാത്രം
കാവല്‍ അവനു ഞാനോ അതോ എനിയ്കവനോ
അറിഞ്ഞിടുന്നീ നിമിഷം ന്ജ്ഞാനും
എന്‍ മാടം കുഴിമാടം എന്നാ സത്യം
കുഴിമാട കാവലായ് നില്‍ക്കുന്നവന്‍
എനിയ്ക്ക് കാവലായ് എന്‍ വൃക്ഷധേവന്‍

No comments:
Post a Comment