ഭാരത മാതാവിന്‍ മാറിലൂടോയുകുന്ന
ഭാരത പുഴയെ നീ ഒന്ന് ചൊല്ല്
എവിടെ നിന്‍ കാഹള ധ്വനികളെവിടെ
എവിടെ നിന്‍ മാനസ തീരമെവിടെ
കവികള്‍ തന്‍ ഭാവന പൊട്ടിവിരിയിച്ച
പുഴയെ ഇനി ചൊല്ല് നിന്‍ നീരെവിടെ
ചുടല പറമ്പായി മാറിയോ നീ
അതോ ചുടല പറമ്പായി മാറ്റിയതോ
അഗ്നി ജ്വലിയ്ക്കും നിന്‍ മണല്‍ തരികളില്‍
ഒഴുകില്ലേ പാപ വിമോചിതയായി
ഒഴുകു നീ ഭാരത പുഴയെ ഒഴുകു നീ
അമ്മതന്‍ മാറോട് ചെര്ന്നോഴുകു
അമ്മതന്‍ മാറില്‍ കുളിരെകി ഒഴുകു നീ
ഈ വിശ്വ വിഖ്യാതമാം ഭാരതത്തില്‍

No comments:
Post a Comment