Wednesday, 30 November 2011

കുഞ്ഞേ നീ ഉണരുന്നതും കാത്തിരിയ്ക്കാന്‍ ഈ അമ്മയ്ക്കകില്ല ഇരുളിനെ കാമിച്ചു നടന്നവളാണ് ഞാന്‍,
അതിന്‍ പ്രതിബലമോ ഇതാ എന്‍റെ ഉദരത്തില്‍.ഇന്ന് നീ കാണുന്നത് പുഴുവരിയ്ച്ചതിനു സമമായ എന്‍റെ ശരീരമാണ്   
ഇതിനുള്ളില്‍ പുഴുക്കാന്‍ നിന്നെ ഞാന്‍ അനുവധിയ്കില്ല 

Saturday, 5 November 2011

പറക്കാന്‍ കൊതിച്ചൊരു പക്ഷി

                                               പറക്കാന്‍ കൊതിച്ചൊരു പക്ഷി                                  
                                                                 


ഒഴിഞ്ഞു കിടക്കുന്ന ചാരുകസേരയില്‍ നോക്കി അവള്‍ പറയുകയാവംഇത് എന്‍റെ യൗവനമാണ്‌ നഷ്ട്ട സ്വപ്നങ്ങളുടെ യൗവനംകസേര ചിതലെടുതിരിയ്ക്കുന്നു എന്‍റെ മോഹങ്ങളെയും 

ഇരു കൈ തലപ്പില്‍ തലോടി മേഘങ്ങളേ നോക്കാന്‍ എന്ത് ഭംഗിയാണ് 
എന്‍റെ തലയിലൂടെ അപ്പോള്‍ ആരുടെയോ കൈ വിരലുകള്‍ ഓടുന്നത് പോലെ,ഞന്‍ ഇന്ന് തനിച്ചാണ് എനിയ്ക്ക് മറ്റാരും ഇല്ല എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതായ ഒരു ജന്മം,വലിയ മണി മാളിക പോലുള്ള വീട്ടില്‍ ഞാനും എന്‍റെ സ്വപ്നങ്ങളും, എന്‍റെ ഏക സമയം കൊല്ലി ടി വി ആണ് ചാനല്‍ മാറ്റി മാറ്റി ഇരിയ്ക്കുക എന്നത് എനിയ്ക്ക് സുഖം ഉളവാക്കിയ ഒന്നാണ്, പിന്നെ വൈകുന്നേരങ്ങളില്‍ മകന്‍റെ ഒരു ഫോണ്‍ കാള്‍ അവന്‍ അമേരിക്കയില്‍ ആണ് അവിടെ ഫാമിലി യുമായി.പിന്നെ രണ്ടു പെണ്മക്കള്‍ രണ്ടു പേരും കല്യാണം കയിഞ്ഞു ഏറണാകുളം ആണ് അവര്‍ സന്തോഷമായി ഇരിയ്ക്കുന്നു അവരുടെ സന്തോഷത്തിനു ഞന്‍ ഒരു തടയാകം അതാ ഞാന്‍   ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് പിച്ചും പേയും ഓക്കേ പറഞ്ഞു ഇരിയ്ക്കുന്നത്, എനിയ്ക്കും ഇവരെ പോലെ ഭര്‍ത്താവുമായി ജീവിയ്ക്കണം എന്ന് ഇല്ലാഞ്ഞിട്ടല്ല എനിയ്ക്കും ഇത് പോലെ ഒരു ജീവിതം ഉണ്ടായിരുന്നു പക്ഷെ അത് വെറും മൂന്നു മാസമേ ഉണ്ടായിരുന്നുള്ളു എനിയ്ക്ക് സൌന്ദര്യം ഇല്ല എന്‍റെ ശബ്ദം വിരൂപമാണ് എന്നൊക്കെ ആണ് എന്‍റെ ഭര്‍ത്താവിന്‍റെ പരാതി ഞങ്ങള്‍ ഒന്നിച്ചു സന്തോഷമായി കിടക്ക പങ്കിട്ടില്ല എന്തോ ഒരു കര്‍മം പോലെ മൂന്നു കുട്ടികള്‍ക്ക് ജന്മം  കൊടുത്തു അത്ര മാത്രം ഞന്‍ അവിടെ വെറും മര പാവയായിരുന്നു അദ്ധേഹത്തിന്റെ ഇങ്കിതത്തിനു ജീവിയ്ക്കുക പിന്നീട് എന്നോട് പറയുകയുണ്ടായി വേറെ അരുമയോ ഇഷ്ട്ടമുണ്ട് എന്ന് എനിയ്കത്തു കേട്ട് വിതുമ്പുവനെ സാധിച്ചുള്ളൂ പത്തില്‍ പത്തും പൊരുത്തം നോക്കി വിവാഹം കയിച്ചത എന്നെ മാനസികമായി വിഷമിപിച്ചു അകറ്റാന്‍ നോക്കി ഞാന്‍ അകലില്ല എന്ന് മനസിലാക്കി ആകണം എന്നെ കൊല്ലുവാന്‍ മുതിര്‍ന്നത് എന്‍റെ കഷ്ട്ടകലത്തിനു ഞന്‍ അന്ന് മരിച്ചില്ല അന്ന് മരിച്ചിരുന്നെങ്കില്‍ ഈ അപാരമായ ഏകാന്തത അനുഭവിയ്കേണ്ടി വരില്ലായിരുന്നു.
ഇന്ന് ഞന്‍ ഏകയാണ് അവരൊക്കെ സ്വന്തം സുഘങ്ങള്‍ തേടി പറക്കുകയാണ് 
എനിയ്ക്ക് ഈ അനന്തമായ വാനത്തില്‍ പറക്കനമെന്നുണ്ട് പക്ഷെ എന്‍റെ ചിറകുകളെ ചങ്ങല്യ്ക്കിടിരിയ്ക്കുകയാണ് ഇത് സഹിയ്ക്കാവുന്നതിലും അപ്പുറമാണ് ഞന്‍ ഇന്ന് വര്ധക്യത്തിലേക്ക് അടുക്കുകയാണ് ഞാന്‍ ഭയക്കുന്നു എന്‍റെ മുടി നരവീണ് തുടങ്ങി എന്‍റെ യുവത്വമാര്‍ന്ന ശരീരം ചുളിവുകള്‍ വീഴാന്‍ തുടങ്ങി ഇല്ല എനിയ്ക്ക് വാര്‍ധക്യം ആയാല്‍ ഞാന്‍ മോഹിച്ച ജീവിതം, ഞാന്‍ അനുഭവിയ്ക്കേണ്ട സുഗങ്ങള്‍ എല്ലാം എന്നില്‍ നിന്ന് പോകും അപ്പോള്‍ ഞന്‍ ഈ ഭൂമിയില്‍ ജനിച്ചത്‌ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്കാന്‍ മാത്രമാണെന്നോ അതോ ഈ വീടിനു ഒരു കാവല്‍ നായയായി ജീവിയ്ക്കുവാന്‍ വേണ്ടിയോ
ഇല്ല എനിയ്ക്ക് വര്ധക്യമില്ല ഞാന്‍ ഇന്ന് യൗവനം തുളുമ്പുന്ന യുവതിയാണ് എന്‍റെ മോഹങ്ങളൊക്കെ എനിയ്ക്ക് നടത്തിയെടുക്കണം ഞന്‍ ആഗ്രഹിച്ച എന്‍റെ സുഖങ്ങള്‍ എല്ലാം എനിയ്ക്ക് നേടണം അതെ ഈ ചങ്ങല കുരുക്കില്‍ നിന്ന് പൊട്ടിച്ചു ഈ വാനത്തില്‍ ഇരു ചിറകും വിടര്‍ത്തി ഉയര്‍ന്നു ഉയര്‍ന്നു പറക്കണം 
അതിനു ഞാന്‍ വെറും ജീവച്ചവം ആണ് ഇനി എന്‍റെ ഇരു കയ്യും കാലും ഉഴിരിടില്ല എന്‍റെ കയ്യില്‍ ഇപ്പോള്‍ ചങ്ങല അല്ല പകരം എന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ എന്നാ വണ്ണം കൃത്രിമ ചരടുകള്‍ എന്‍റെ ഇരു വശത്തും എന്‍റെ മക്കള്‍ കണ്ണീര്‍ വാര്‍ക്കുകയാണ് അത് അവരുടെ ഡ്യൂട്ടി ആണ് ഇനി അതല്ലേ അവര്‍ക്കീ അമ്മയ്ക്ക് നല്‍കാനാകു പക്ഷെ എനിയ്ക്ക് പറക്കണം ഈ ഭൂമി മുഴുവന്‍ പറന്നു എന്‍റെ ഏകാന്തമായ ഈ ജീവിതത്തിനു മറുപടി നല്‍കണം ഞാന്‍ ധാ ഇപ്പോള്‍ എന്‍റെ കൈ സ്വതന്ത്രമായി കാലുകള്‍ സ്വതന്ത്രമായി ഞന്‍ സ്വതന്ത്രയായി ഇനി എനിയ്ക്ക് പറക്കാം എന്‍റെ കയിഞ്ഞു പോയ കാലങ്ങളിലൂടെ നേടി എടുകേണ്ട മോഹങ്ങളിലൂടെ തനിച്ചു ആരെയും കൂടാതെ ഉയരത്തില്‍ ഉയരത്തില്‍ ..................................................................................................... ഇനി എന്‍റെ ജീവിതം ഞാന്‍ തുടങ്ങട്ടെ 



Sunday, 30 October 2011

ഒരു പ്രണയ കാവ്യം

                                                                  ഒരു പ്രണയ കാവ്യം 


പൊന്‍ മിഴിത്താരില്‍ നിന്നെഴുതുന്ന ഒരു കത്താണ് ,എന്‍റെ മനസ്സില്‍ ഇടയ്കാരോ അമ്പു തറയ്കുന്ന വേദന 
നിന്‍റെ ഓര്‍മ കളാണോ ആ അമ്പുകളായി തീരുന്നത് ആ മരുഭൂമിയില്‍ നീ  ഒഴുകുന്ന വിയര്‍പ്പു എന്‍റെ കണ്ണിലെ കണ്ണുനീരായി മാറുകയാണ് നീ  അയക്കുന്ന ഓരോ കടിതവും എന്റെ ശരീരത്തില്‍ ഒരായിരം തലോടലുകലാകുന്നു
എന്‍റെ ദേഹിയുടെ ദാഹവും ദേഹത്തിന്റെ ദാഹവും നിന്നെ ഓര്‍ത്തു മാത്രമാണ് .നീ അണിഞ്ഞു തന്ന ഈ താലിച്ചരട് ഇന്നെനിയ്ക്കു ഒരു കൊട് വള്ളിയായി തോന്നുന്നു അത് എന്‍റെ കണ്ടതെ ചുറ്റി പടരുന്നത്‌ പോലെ   
 നമ്മുടെ ഇണചേരലിന് സാക്ഷിയായ  പൂമെത്തകള്‍ കരിങ്കല്‍ പാളികലായത് പോലെ ,നമ്മുടെ സ്വകാര്യതയ്ക്ക് കൂട്ടായി നിന്ന നമ്മുടെ മുറി ഇന്ന് എനിയ്ക്ക് തടവറ ആണ്,എന്നും നിന്‍റെ മുഖ ചിത്രത്തില്‍ നോക്കി കണ്ണീര്‍ തൂകാനെ എനിയ്ക്കാകുനുല്ല്,മുല്ലപ്പൂ ഗന്ധം ഏറ്റു വാങ്ങിയ എന്‍റെ തലമുടി ചാറില്‍ ഇന്ന് നാറ  പൂവിന്‍ ഗന്ധമാണ്.എന്‍റെ ശരീരം അകെ വിലക്കുന്ന പോലെ എന്‍റെ മാന്‍പേട കണ്ണുകള്‍ ഇന്ന് അന്ധധ ബാധിച്ചിരിയ്കുന്നു മാമ്പഴം എന്ന് നീ വിശേഷിപ്പിക്കാറുള്ള  എന്‍റെ കവിള്‍ കണ്ണുനീര്‍ ചോലയായ്‌ മാറി.നമ്മുടെ കുഞ്ഞിനായി മാറ്റി വച്ച എന്‍റെ ഗര്‍ഭപാത്രത്തില്‍ മാറാലകളാല്‍ ചുറ്റി കിടക്കുകയാണ് ഇന്ന് ഞന്‍ വെറും കേടായ കനി,ഇനി ഞന്‍ ഒന്ന് നിന്നോട് ചോതിയ്ക്കട്ടെ നിനക്കായി കാത്തിരുന്ന എന്നെ ഇനി നീ സ്വീകരിയ്ക്കുമോ??????????????????????????????????????????????????????????????????????????????

Saturday, 15 October 2011

മാലിനി പുഴ

                                             മാലിനി പുഴ 
                            
പതുപതുപ്പന്‍ പുലരിയില്‍ 
ശാന്തയായ് ഒഴുകുന്നു മാലിനി പുഴ 
ചെറു തോണിയും തുഴ വീയ്തി പോകുമ്പോള്‍ 
പൊട്ടി മാറാരായൊരു തെങ്ങിന്‍ പാലത്തിന്‍ മുകളിലായ് 
കല പില കൂട്ടും കുട്ടി പട്ടാളങ്ങള്‍
മാലിനി പുഴയിലെക്കാഞ്ഞു ചാടും 
കുട്ടി കുരങ്ങുകലെന്നപോലെ 
അവള്‍ തന്‍ മാറോടു ചെര്തനച്ചു 
ഒരമ്മതന്‍ കരവലയതിലെന്നപോള്‍ 
തന്‍ തീരത്തില്‍ മണല്‍ കൊട്ടാരങ്ങള്‍ 
പുല്‍ നാമ്പുകള്‍ പൂക്കള്‍ പൂമ്പാറ്റകള്‍ 
കണ്ണോടു കണ്ണ് പൊത്തി കളിയ്ക്കുന്ന 
നാളെയുടെ നവ സംഭാവനകള്‍ 
മഞ്ഞപട്ടുടുത്ത പൊന്‍ പാടങ്ങള്‍
ഇവയെല്ലാം കണ്ടു കണ്ടു മാലിനി പുഴ ഒഴുകുകയായ് 
ഇന്നിവള്‍ കണ്ണകിയാണ് 
കട പുഴുകിയ പാലത്തിന്‍ കേട്ട് വേരുമാത്രം 
ഓടി കിതച്ചു കുതിച്ചു ചാടാന്‍ ബാല്യം ഇന്നെങ്ങുമില്ല 
മാരിലൂടോയുകുന്ന പുതച്ചഴുകിയ ജഡങ്ങള്‍ 
പ്ലാസ്റ്റിക്‌ കോപ്പുകള്‍,ചവച്ചരചോരുചിഷ്ട്ടങ്ങള്‍
എല്ലാം കൊണ്ടവള്‍ കുതിയ്കുന്നു
ഇന്നിവള്‍ക്ക് കണ്ടു കുളിര്‍ക്കാന്‍ 
മണല്‍ കൊട്ടാരങ്ങളില്ല പുല്‍ നാമ്പുകലില്ല
പൂക്കളെ തേടുന്ന പൂമ്പാറ്റ കളില്ല 
പകരമാം മാലിന്യ കൂമ്പാരത്തില്‍ 
പറക്കുന്ന ചെറു ഈച്ചകള്‍ 
കൂനയ്ക്ക് മുകളിലായ് കടി പിടി കൂടുന്ന ചാവാലി പട്ടികള്‍ 
ഇനി ഇവള്‍ സൌമ്യമാഴോഴുകില്ല  ഇനി ഇവള്‍ 
മാലിനി പുഴ അല്ല മലിനമാം പുഴ 
നാളെ വെറും മാലിന്യം മാത്രം 

Tuesday, 11 October 2011

വനവാസം

                                                                   വനവാസം 



കാള്ളിംഗ് ബെല്‍ ന്‍റെ സൌണ്ട് കേട്ട് മനോജ്‌ ഞെട്ടി ഉണര്‍ന്നു ഇതാര ഈ രാവിലെ ഡോര്‍ തുറന്നു നോക്കിയപ്പോള്‍ ബിജു ഇവന്‍ ഗള്‍ഫില്‍ നിന്ന് വന്നതേ ഉള്ളു ഇപ്പോള്‍ വലിയ സെറ്റ് അപ്പ്‌ ആണ് പുതിയ വീടായി നല്ലൊരു കല്യാണം കഴിച്ചു  കുറച്ചു നേരം ബിജുവുമായി സംസാരിച്ചിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല ആ സംസാരത്തിനിടയ്ക്ക് എനിയ്ക്കും ഒരു വിസ അങ്ങോട്ടേയ്ക്ക് റെഡി ആക്കുന്ന കാര്യം സൂചിപിച്ചു ബിജു സമ്മതിച്ചിട്ടുണ്ട് .ഇവിടെ കിട്ടുന്ന ഈ മുക്കാല്‍ ചക്രത്തിന് ഈ കുടുംബം നോക്കാനൊന്നും എനിയ്ക്ക് പറ്റില്ല എന്ന ചിന്ത,എനിയ്ക്കും വിവാഹമൊക്കെ നോക്കുണ്ട് പക്ഷെ എല്ലാര്ക്കും പയ്യന്‍ ഒന്നുകില്‍ ഗള്‍ഫില്‍ അല്ലെങ്കില്‍ ഗവണ്മെന്റ് ജോലി അല്ലാത്തവര്‍ക്ക് പെണ്ണില്ല എന്ന സ്ഥിതി,ഞാന്‍ അമ്മയോടും അനിയത്തിയോടും പറഞ്ഞിട്ടുണ്ട് എനിയ്ക്കിനി ഇപ്പോള്‍ ഒന്നും നോക്കണ്ട എനിയ്ക്കത്തിനു ഇപ്പോള്‍ ഇരുപത്തഞ്ച്‌ കയിഞ്ഞല്ലേ ഉള്ളൂ ഞന്‍ ഗള്‍ഫില്‍ പോയി വന്നിടോകെ മതി അവര്‍ ഏതാണ്ട് സമ്മതിച്ച മട്ട 
ഇടയ്ക്ക് പരിചയമില്ലാത്ത നമ്പര്‍ എന്റെ മൊബൈലില്‍ തെളിഞ്ഞു കണ്ടിട്ട് കേരളത്തില്‍ നിന്നല്ല ഹലോ അതേയ് മനോജ്‌ ആണ് ആരാ ഓ ബിജുവോ എന്താടാ ,ഹേ ആണോട എന്ന വരിക അതൊന്നും സാരമില്ലെട കൊടുക്കാം നമുക്ക് എന്ന കൊടുക്കേണ്ടേ ,ഓക്കേ ഡാ ഞന്‍ റെഡി ആക്കാം,അമ്മേ നമ്മുടെ ഗള്‍ഫില്‍ ഉള്ള ബിജുവ അവന്‍ പറഞ്ഞത് പോലെ എനിയ്ക്ക് വിസ ശേരിഅക്കി എന്ന് ഉവ്വ കാശ് കൊടുക്കണം എല്ലാം കൂടി അറുപത്തഞ്ചു എഴുപതു ആകുമെന്ന പറയുന്നേ ആഹ മതി വിസ വന്നു ടിക്കറ്റ്‌ തരുമ്പോള്‍ കൊടുത്താല്‍ മതി എന്ന് ജോലി ഏതോ സൂപ്പര്‍ മാര്‍ക്കറ്റ്‌ ല്‍ ആണ് മുപ്പതിനായിരം ശമ്പളം ഉണ്ടെന്നു ഓ എങ്ങനെങ്കിലും വിസ വന്നമാതിയയിരുന്നു,ഉറക്കതിലെല്ലാം മനോജ്‌ ഗള്‍ഫ്‌ സ്വപ്നം കണ്ടു തന്നെ മോഹങ്ങള്‍ എല്ലാം നടക്കാന്‍ പോകുന്നു വിസ വന്നു നാളെ എയര്‍പോര്‍ട്ടില്‍ ഒന്‍പതു അരയ്ക്കു റിപ്പോര്‍ട്ട്‌ ചെയ്യണം എന്ന ഇനി സമയം ഇല്ല എല്ലാരോടും പറയണം ഇതന്റെ തിടുക്കത്തില്‍ ആരോടേലും പറയാതെ പോയാല്‍ പിന്നെ പരിഭാവായി പരാതിയായി,പാര്‍വതി ചേച്ചി ഞന്‍ പോകുവാ ഇനി ഒരു മൂന്നു വര്ഷം കയിഞ്ഞു കാണാം പിന്നെ എന്റെ അമ്മെ ഓക്കേ നോക്കികൊള്ളനെ പിന്നെന്ത സ്പ്രേ,യും മിട്ടായിയും എല്ലാം കൊടുതയക്ക്നെ അപ്പോള്‍ പോകുവനെ അയ്യേ ഈ അമ്മ എന്തിനാ കരയനെയ ഞന്‍ രേക്ഷപെടനല്ലേ അമ്മെ പോണേ പോയിട്ട് വരുവാനെ ആ രവിയേട്ട ഇതും കൂടി ആ കാറിന്റെ മുകളില്‍ വച്ചോ എല്ലാരോടും യാത്ര പറഞ്ഞു എയര്‍പോര്‍ട്ടില്‍ എത്തി വല്ലാത്തൊരു പീടിയും സന്തോഷവും സങ്കടവും എല്ലാം കൂടി എന്തോ പോലെ ഞന്‍ ഒറ്റപെട്ടു നില്‍ക്കുന്നു എന്ന തോന്നല്‍ പെട്ടന് ഒരു ബ്രേക്ക്‌ പിടിച്ചമാതിരി ന്ജ്ഞ്ട്ടി നോക്കിയപോള്‍ അല്ലൌന്‍സ് ചെയ്യുന്നു ഞന്‍ വരന്‍ ആഗ്രഹിച്ച ഗള്‍ഫ്‌ എല്ലയത്രക്കാരെ പോലെ ഞനും പുറത്തേയ്ക്കിറങ്ങി ആഹിശ്നമായ ചൂട് വെയില്‍ തല പൊട്ടി പോളിയ്കുന്നു എന്നെ സ്വീകരിയ്ക്കാന്‍ ബിജു എത്താമെന്ന പറഞ്ഞെ സമയം കുറച്ചായി ദൂരെ ആരോ അര്രിവല്‍ നിന്ന് കൈ കനിയ്ക്കുന്നെ ദെ ബിജു ആ ഡാ യാത്രയൊക്കെ സുഗായല്ലോ  അല്ലെ വാ ഈ കാറില്‍ കയറു എന്ത് വലിയ പട്ടണമാ സിനെമല്‍ ഓക്കേ കാണാനാപോലെ തന്നെയാ മിക്കവര്‍ക്കും മലയാളി ചായയുണ്ട് മുഖത്ത് ഇപ്പോള്‍ ഇവിടൊക്കെ ഇന്ത്യ കാരത്രേ കൂടുതല്‍ ബിജു എന്തൊകെയോ എന്നോട് പറയുന്നുണ്ട് പക്ഷെ ഈ പുതിയ ലോകത്തിന്റെ സൌന്ധരയം കണ്ടിട്ട്ടും മതിയാകുനില്ല ഒരു ഫാക്ടറി ഉടെ മുന്പില്‍ കാര്‍ നിന്ന് വട ഇവിടാ നിനക്ക് ജോലി നെ അകത്തേയ്ക് ചെല്ല് പാക്കിംഗ് ആണ് ജോലി എനിയ്ക്ക് 
ഞന്‍ മറ്റു ജോലികരുടെ മുഖത്യേക്ക് നോക്കി മിക്കതും കേരളത്തില്‍ ഉള്ലോരനു വിയര്‍ത്തു കുളിച്ചു തല കുനിചിരിയ്കുകയാണ് എല്ലാവരും എല്ലാവരുടെയും സ്രെധ ജോലിയില്‍ ആണ് എന്റെ ബാഗ്‌ ഓക്കേ അവിടുള്ള ഒരുത്തന്‍ വാങ്ങി വച്ച് എന്നിട് അവരുടെ യുഉനിഫോറും  തന്നു ബിജു അവരോടു എന്തോ പറയുന്നത് കേട്ട് ഡാ മനോജ്‌ അപ്പോള്‍ ഞാന്‍ പോവുകയാ നെ നോക്കിയും കണ്ടും നില്‍ക്കണം ഇവിടെ നിന്ന് നിന്നെ അവര്‍ മാര്‍ക്കറ്റ്‌ ലേയ്ക്ക് മാറ്റുംഅവന്റെ കാര്‍ മറയുന്നതും നോക്കി ഞാന്‍ നിന് പെട്ടന് എന്റെ കയ്യില്‍ പായ്ക്ക് ചെയാനുള്ള സാധനങ്ങള്‍ ആരോ എടുത്തു തന്നു ചെയ്യാന്‍ പറഞ്ഞു ഞാനും അന്ന് മുതല്‍ അവരില്‍ ഒരാളാണ് വൈകുവോളം പണി ആണ് ഇടയ്ക്ക് വിശ്രമം നിശുദ്ധം വല്ലതും കയിക്കാന്‍ ഉള്ള സമയം മാത്രം പട്ടാള ചിട്ടയാനത്രേ അവസാനം എല്ലാര്ക്കും പോകാനുള്ള ബെല്‍ മുഴങ്ങി എന്റെ ബാഗ്‌ തന്നിട് അവരോടൊപ്പം നടക്കാന്‍ ആവശ്യപെട്ടു ഞാനും അവരുടെ വഴിയെ നടന്നു ബസ്‌ ല്‍ ആണ്  നമ്മളെ കൊണ്ട് പോവുക റൂം എത്തി എന്ന് അടുത്തിരുന്ന ഒരാള്‍ പറഞ്ഞു ഞാന്‍ ബസിന്‍ ഇടയ്ക്കുകൂടി നോക്കി ഒരു നാലു നില കെട്ടിടം പഴക്കം ചെന്നതാണ് എന്റെ റൂമില്‍ പതിനാല് പേരാണത്രേ ശെരിയ എല്ലാരും ഇടുങ്ങി ഞെരുണ്ട്ഗി ആണ് കിടക്കുനത് ചിലര്‍ മോല്ലയില്‍ ഇരുന്നു പുകയ്കുന്നു മറ്റു ചിലര്‍ ഫോണില്‍ വെട്ടുകരോട് സംസരിയ്കുവ എന്ത് സ്നാതോഷതോടെ ആണ് അവര്‍ അവരോടു സ്മസരിയ്കുന്നത് ഞനും അമ്മയെ വിളിച്ചു അമ്മെ ജോലി ഓക്കേ കയിഞ്ഞു അതേയ് നല്ല ജോലി ആണ് ആഹ റൂം ഉണ്ട് അത്യെ ഞങ്ങള്‍ കുഅര്ച്ചു പേര്‍ ഉണ്ട് അതേയ് അമ്മെ എല്ലാം മലയാളി കല്‍ ആണ് ആഹ അമ്മയ്ക്ക് സുഘമല്ലേ ആ അമ്മെ ഞന്‍ കുളിയ്കറെ നാളെ വിളിയ്കം ചിലര്‍ എന്റെ മുഖത്യേക്ക് നോക്കിയിരിയ്കുന്നു അതില്‍ ഒരാള്‍ ഇവിടുന്ന വരുന്നേ എന്ന ചോദ്യം ഞന്‍ എന്റെ എല്ലാ കാര്യവും പറഞ്ഞു ഹം ഇതാണ് ഗള്‍ഫ്‌ പണമുള്ളവര്‍ക്ക്  സ്വര്‍ഗം അതുണ്ടാക്കാന്‍ ക്ഷ്ട്ടപെടുന്നവന്റെ നരകം എല്ലാരും അഭിനയിക്കുകയാണ് നമ്മുടെ സുഗ ജീവിതത്തെ കുറിച് ഓര്‍ത്തു അവരെങ്കിലും സന്തോഷിയ്കട്ടെ പിന്നെ മാസ മാസം വല്ല നക്കാപിച്ച കിട്ടുന്നത് കൊണ്ട് മിച്ചം പിടിച്ചാണ് നാട്ടിലെയ്ക്കയകന്‍ നീ  പുതിയതല്ലേ എല്ലാം മനസിലാകും കിടന്നോ പക്ഷെ എന്റെ കണ്ണില്‍ ഉറക്കം വന്നില എന്റെ നാടും നാട്ടാരും ഇടയ്കെപോലോ ബിജുവിന്റെ മുഖവും പതിവ് പ്രവാസ ജിവിതത്തിന്റെ ഒരു വനവസക്കാലം ഇന്ന് കടന്നു പോയി എന്റെ കണ്ണുകളില്‍ ഉറക്കം തട്ടി എന്റെ സുന്ദര മോഹങ്ങള്‍ പൂവണിയുന്നതും കണ്ട്

Sunday, 9 October 2011

ഇരുള്‍

                                                                      ഇരുള്‍ 

വഴിവക്കില്‍ കരിമ്പൂച്ചകള്‍ മാത്രം ഇടകിടയ്ക്കു എവിടുന്നോ പറന്നു വരുന്ന മിന്നാമിനുങ്ങുകള്‍ ,റോഡിനു ഒരു വശത്ത് കുറച്ചു തട്ടുകടകള്‍ അവിടുന്ന് ബീഫിന്റെയും,തട്ട് ദോശയുടെയും മണം ആ ഇരുള്വഴിയിലൂടെ പറക്കുന്നു ആ തട്ടുകടയില്‍ നിറയെ ആള്‍ക്കാര്‍ ആണ്,പക്ഷെ അവരുടെയൊക്കെ കണ്ണുകള്‍ റോഡിന്‍റെ ഒരു കോണിലേയ്ക്കു ആണ് എന്റെ കണ്ണും അറിയാതെ ആ വശത്തേയ്ക്ക് ചലിച്ചു കുറച്ചു ബൈക്ക്, കൂടി ഇരിയ്കുന്നു രണ്ടുമൂന്നു ആളുകളും അതിനു ചുറ്റുമുണ്ട് അവര്‍ എന്തൊകെയോ ആരോടോ പറയുകയാണ് ഇടയ്കിടക്ക് സ്വരം ഉയര്‍ന്നു കേള്‍ക്കാം പെട്ടന്ന് ബൈക്ക് എല്ലാം തന്നെ പോയി അവര്നിന്ന്ടത് രണ്ടു സ്ത്രീകള്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു മുല്ലപൂവിന്റെ മണം എനിയ്ക്ക് അടുത്ത് അടുത്ത് വരുന്നതായി തോന്നി എന്റെ തോളില്‍ പെടുന്നനെ ഒരു വളയിട്ട കൈ പതിഞ്ഞു ഞന്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കി എന്റെ കണ്ണ് നേരെ അവളുടെ മുറുക്കി ചുവന്ന പല്ലുകളിലെയ്ക്കാന് നോക്കിയത് ഒരു നാണം നിറഞ്ഞ ചിരി ചിരിച്ച് എന്നെ നോക്കി നോക്കി നടന്നകന്നു പക്ഷെ ഈ ഇരുട്ടില്‍ അവള്‍ എന്താ ചെയ്യ്നുന്നെ എന്ന് ചോദിയ്ക്കാനായി മുന്നോട്ടു നടന്നു അപോളെയ്ക്കും വേറൊരു പുരുഷനുമായി അവള്‍ സംസാരിയ്ക്കുവാണ് ഞാന്‍ പെട്ടന്ന് ഒഴിഞ്ഞുമാറി അവരുടെ സംഭാഷണം കേള്‍ക്കാനായി അവന്‍ വിലപേശുകയാണ്‌ അവളുടെ മാംസത്തിനു പക്ഷെ അവള്‍ അവളുടെ വില അയാളോട് ഉറപ്പിച്ചു പറയുന്നതും കേള്‍ക്കാം ഇതെല്ലം സമ്മതിയ്കതേ അവള്‍ നടന്നു പക്ഷെ അവന്‍ അവളെ പിന്തുടരുന്നത് കാണാം കന്നു കാലി ചന്തയില്‍ ജീര്‍ണിച്ച എരുമയ്ക്കും,പശുവിനും,വില പറയുന്നത് പോലെ ആ പെണ്ണിന്റെ ശരീരത്തിനും വില പറയുകയാണ് അവന്‍ അവള്‍ സമ്മതിച്ചു കാണണം ഒരു ഓട്ടോയില്‍ അവളെയും കയറ്റി അവന്‍ പോയി പക്ഷെ ആ ഇരുളില്‍ മുല്ലപ്പൂവിന്റ്റെയും അവളുടെ വിയര്പിന്റെയും ഗന്ധം തങ്ങി നില്‍ക്കുന്നതായി എനിയ്ക്ക് തോന്നി ഞന്‍ തിരിച്ചു നടന്നു എന്തൊകെയോ പിറുപിറുത്തു ആ ഇരുളില്‍ എന്റെ ബൈക്ക് നു അടുത്തേയ്ക്ക് അപ്പോള്‍ അതാ വീണ്ടും മുല്ലപൂവിന്‍ ഗന്ധം ആഹ ഇരുളില്‍ ഒരു കുപ്പിവള കൈ എന്റെ ചുമലില്‍ 

Saturday, 8 October 2011

കരുണ

                                                                     കരുണ 


ആശുപത്രി വരാന്തയില്‍ കീറ പായില്‍ ഉറങ്ങുന്നു ഇടയ്കിടയ്ക്ക് ഒരു മൂളല്‍ കരുണേ എന്ന് ഇടയ്ക്ക് അവളുടെ അമ്മ വിളിയ്കുനത് കേട്ടു ചുണ്ട് വരണ്ടു പോയിരിയ്ക്കുന്നു അവള്‍ക്കു ഏറിയാല്‍ ഒരു പതിനൊന്നു വയസു കാണും ഞന്‍ അത് ചോദിയ്ക്കാന്‍ നിന്നില്ല ഞന്‍ വന്ന കാര്യം അവളുടെ അമ്മയെ അറിയിച്ചു ഞാന്‍ വരുന്നത് കേരള ചാനല്‍ നിന്നാണ് കരുണയെ കുറിച്ച് ഒരു റിപ്പോര്‍ട്ട്‌ ഞങ്ങളുടെ ചാനല്‍ സംപ്രേഷണം ചെയ്യാന്‍ ആഗ്രഹിയ്കുന്നു അതിന്‍റെ വിശദ വിവരം ഒന്ന് പറഞ്ഞു തരാന്‍ ആകുമോ ?
കരുണയുടെ മുഖം കവര്‍ ചെയ്യാന്‍ ക്യാമറ കൊണ്ട് ചെന്നെങ്കിലും അവളുടെ അമ്മ സമ്മതിച്ചില്ല.അവരുടെ കണ്ണുകള്‍ വീര്തിരിയ്കുവയിരുന്നു ആ കണ്ണുകളില്‍ ദാരിദ്ര്യത്തിന്റെ നോട്ടീസ് കാണാമായിരുന്നു ഞാന്‍ കരുണയുടെ മുഖത്തേയ്ക്കു ഏന്തി നോക്കുനതിനു മുന്പ് ആ അമ്മ ചോദിയ്ച്ചു സര്‍ നു എന്താ അറിയേണ്ടേ ചോതിയ്ക്ക് .അല്ല ഇതെങ്ങന സംഭവിച്ചേ? ആരാ?എങ്ങനാ?എവിടെവച്ച?എത്രപേരുണ്ടായിരുന്നു? എന്റെ ഈ ചോത്യങ്ങളൊക്കെ കേള്‍ക്കുന്നമട്ടില്‍ കരുണ ഇടറുന്നുണ്ടായിരുന്നു ഞന്‍ അമ്മയുടെ മുഖത്യേക്ക് നോക്കി അവരുടെ ചുണ്ടുകള്‍ അനങ്ങാന്‍ ചുടങ്ങി ഞന്‍ എന്റെ വോയിസ്‌ രേകോര്ടെര്‍ ഓണ്‍ ആക്കി അവരുടെ മുഖതിലെയ്ക്ക് അടുപിച്ചു കാതും അങ്ങോട്ടേയ്ക്ക്  ചായ്ച്ചു.എന്റെ മോള കരുണ ആറില്‍ പഠിയ്ക്കുവ ഇവിടെ കുന്നങ്ങണം സ്കൂളില്‍. ചകിരി പിരിയ്ക്കണ പണിയ എനിയ്ക്ക് ഇവളുടെ അച്ഛന്‍ എന്നെ കളഞ്ഞിട്ടു പോയതാ ഞനും ഇവളും മാത്രേ ഉള്ളു കുടിയില്‍ രാവിലെ ഞന്‍ പോകും സ്കൂളില്‍ ഇവള് തനിയെയ പോവുകയും വരുകയും ചെയ്യണേ പക്ഷെ ഇന്നലെ ഞന്‍ വീട്ടില്‍ വന്നിടും ഇവളെ കുടിയില്‍ കണ്ടില്ല ഞന്‍ അപ്പുറത്തും, രാധയുടെ വീട്ടിലും അവിട ഇവള് പടം കാണാന്‍ പോണേ .കുന്നങ്ങണം തോട്ടിലും നോക്കി കുന്നങ്ങണം തോട്ടില ഞങ്ങള് കുളിയ്കുന്നെ അവിടൊക്കെ നോക്കി കണ്ടില്ല എന്റെ നെഞ്ഞതടിയും വിളിയും കേട്ടു അടുതുല്ലോരോക്കെ വന്നു ഞന്‍ കാര്യം പറഞ്ഞു അവരും നോക്കി എല്ലാടത്തും വൈകിയിട്ടും കണ്ടില കുറച്ചു കയിഞ്ഞപോള്‍ തൊട്ടടുത്ത വീട്ടിലെ പ്രേമന്‍ ന്റെ വീട്ടില്‍ ഒരു നിലവിളി കേട്ടു ഞങ്ങള്‍ എല്ലാരും അന്ഗോടെയ്ക്ക്  ഓടി കതകു അടചെയ്ക്കുവയിരുന്നു മുട്ടിയിട്ടും തുറനില്ല ആരോ ചവിട്ടി തുറന്നു നോക്കിയപോള്‍ പ്രേമന്‍ന്റെ മുറിയ്കകത്ത് എന്റെ കുട്ടി കിടക്കുന്നു ഉടുതുണി ഇല്ലാതെ പെട്ടന് അടുക്കള വാതില്‍ന്ടവിടുന്നു നാലഞ്ചുപേര്‍ പുറത്തേയ്ക്ക് ഓടുന്നത് കണ്ടു എന്റെ കുഞ്ഞിന്റെ ഞാന്‍ എടുത്തു കൊണ്ട് ഈ ആശുപത്രിയില്‍ വന്ന് പ്രേമനെ അവനും അവന്റെ കൂടരും ചേര്‍ന്ന് എന്റെ ഈ പൊന്നിനെ കളി കോപ്പാക്കിയത അവനെ ഇരുപത്തെട്ടു മുപ്പതു വയസുവരും ഒന്ന് കെട്ടിയത ദാ കണ്ടാ സര്‍  എന്റെ സാരീ തുമ്പ് കണ്ടാ എന്റെ കുഞ്ഞിനെ പോതിഞ്ഞെടുതും കൊണ്ട് ഓടിയത ഇതില്‍ മൊത്തം ചോരയ ഞന്‍ കഞ്ഞി വെള്ളം കൊടുത്തു ഉണ്ടാക്കിയ രെക്തം കണ്ടാ സര്‍ പെട്ടന്ന് എന്റെ മൊബൈല്‍ റിംഗ് ചെയ്തു ഓഫ്സില്‍ നിന്നാണ് ഞന്‍ ഫോണ്‍ കട്ട്‌ ചെയ്തു അവരോടു യാത്ര പറയാനായി തുടങ്ങി അവളെ നോക്കിയപോള്‍ എന്റെ മുഖത്യേക്ക് നോക്കി ഒരു പുഞ്ചിരി ആണ് എനിയ്ക്കവല്‍ സമ്മാനിച്ചത്‌ അതേയ് അവള്‍ക്കു ഇണങ്ങുന്ന പേര് തന്നെ കരുണ ഞന്‍ വിചാരിച്ചു അമ്മയുടെ കണ്ണില്‍ ഒരു കടലിലഗുന്നുണ്ടായിരുന്നു ഞന്‍ യാത്ര പറഞ്ഞു മടങ്ങി നാളത്തെ പുലരി കണ്ടുനരാന്‍ പോകുന്നത് കരുണയുടെ ഈ കഥയാകും എന്നാ ഒരു ചിന്തയില്‍ ഞന്‍ ചാനല്‍ റൂമില്‍ എത്തി ഇത് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ടേബിള്‍ വച്ച് .ഞന്‍ നോകിയപോള്‍ കുറെ ഫയലെസ് ഇതുപോലെ ഇരിയ്കുന്നു ഞന്‍ അറിയാതെ തന്നെ എന്റെ കണ്ണുകള്‍ കരയാന്‍ തുടങ്ങി ആഃ റിപ്പോര്‍ട്ട്‌ എല്ലാം തന്നെ കുറെ കരുണ മാരുടെ ജീവിതത്തിനെ കടിച്ചു തുപ്പിയ കഥകളായിരുന്നു ഞന്‍ എന്റെ റിപ്പോര്‍ട്ട്‌ കൈയിലെടുത്തു അന്ധരീക്ഷ്തിലെയ്ക്കെരിഞ്ഞു 

Sunday, 25 September 2011

സമാധി

                                                                   സമാധി 

ശാന്തം,സൌമ്യം ,സൌകുമാര്യം 
ഇരു നയനം പൂട്ടി ചമ്രാവസ്ഥയില്‍
എങ്ങും നിശബ്ധാമൂകമാം സ്ഥിതി വിശേഷം 
ഭസ്മ,സംബ്രാണി,പുകയാല്‍ പുകമറ 
സുഗന്ധ ലേപങ്ങളാല്‍,രത്നമനികളാല്
ഗംഗജലത്താല്‍ ,മധുവാല്‍ ക്ഷീരോധരനായി 
രാജപ്രൌടി സമമാം സമാധി 
പൊന്‍ പട്ടാല്‍ ഉടല്‍ മൂടി 
ചന്ദന കട്ടായാല്‍ തല മൂടി 
നരകതിലെയ്ക്കൊരു യാത്ര മംഗളം 

ശബ്ദ കോലാഹലം,അണപൊട്ടി കണ്ണ് നീര്‍ 
നറപൂവിന്‍ ഗന്ധം,പച്ചരി മണിയാല്‍ വായകൊരുഅരി 
ക്ലോറിന്‍ ജലത്താല്‍ കുളി കയിച്ച്‌
കോറ തുണിയാല്‍ ഉടല്‍ മൂടി 
തേങ്ങ ചകിരി നാരാല്‍,ചിരട്ട പ്ലാക്കാല്‍
മാവിന്‍ തടികളാല്‍,മനം നിറെ സ്വപ്നങ്ങളാല്‍ 
സ്വര്‍ഗതിലെയ്ക്കൊരു യാത്ര മംഗളം 

അര്‍ദ്ധനാരീശ്വരന്‍

                                                              അര്‍ദ്ധനാരീശ്വരന്‍ 


ചെം ചുവന്ന പട്ടുടുത്തവന്‍ 
കുമകുമ പൊട്ടാല്‍ നെറ്റി നിരച്ചവന്‍
ചുമച്ചുമക്കും നനുത്ത ചുണ്ടില്‍ 
ചെംചായം വരച്ചവന്‍
മടി കെട്ടില്‍ സാരീ കുത്തി 
കൈ കുഴ കുഴ വള വള കിലുക്കമായി 
ഇരുളിന്‍റെ മക്കളായി തീര്‍ന്നവര്‍ 
തിരുനംകൈമാര്‍ നപുംസം 
വെവ്വേറെ വിളിപേര്‍ ഉള്ളോര്‍ 
ഇവരും നമുക്കന്യരാണോ 
തെരുനായയെ നോക്കും ദ്രിഷ്ട്യ
ഇനിയും എന്തെ നോക്കുന്നു നിങ്ങള്‍ 
ഇരുണ്ട കോണില്‍ കിനുങ്ങലും
ചിരിയും,തേങ്ങലും,വളകിലുക്കവും 
നരനായി പിറന്നവന്‍ 
സ്ത്രീത്വം കടമായെടുത്തവന്‍
തന്‍ മേനിയെ തന്‍ പ്രാണനോളം കാമിപ്പവാന്‍
നിന്‍ കുടിയില്‍ നിന്ന് തന്നെ കുടിയിരക്കപെട്ടോന്‍ 
അവന്‍,ഇവന്‍,നീ,ഞാന്‍,എല്ലാം 
ഇന്നവനന്യമാണ് അവന്‍ അവളായ്‌
അവള്‍ അവനായ് പരിഭവം തെല്ലുമില്ലാതെ 
ഇവന്‍ ശിവ ശക്തി സംഗമം 
ഇവര്‍ ഒംകരതിന്‍  പൊന്‍ മക്കള്‍

Wednesday, 14 September 2011

മടക്കയാത്ര

                                                           മടക്കയാത്ര 


വേദനകൊണ്ടൊരു മാളിക തീര്‍ത്തു 
ദുഖങ്ങള്‍ കൊണ്ടൊരു വാതിലും തീര്‍ത്തു 
കണ്ണീരു കൊണ്ട് ഞാന്‍ പൂമെത്ത തീര്‍ത്തു
എന്‍ ദുഖവും കണ്ണീരും ഇണ ചെര്തുറങ്ങി 

സ്നേഹവും വാത്സല്യവും പടി വിട്ടിറങ്ങി 
കണ്ണിരും ദുഖവും നോക്കി നിന്നു
ഇനി വരില്ലേ എന്നാ ചോദ്യ ചിഗ്നതിനു ബാക്കിയായി 
ചെറു പുഞ്ചിരി തൂകി നട അടച്ചു 
ഇനി അവര്‍ മടങ്ങില്ലെനരിഞ്ഞിട്ടും
വെറുതെ വെറുതെ കാത്തിരുന്നു




ദൈവപുത്രന്‍

                                                                         ദൈവപുത്രന്‍ 

സര്‍വ ശക്ത ദൈവപുത്ര 
ആവോളം വായ്തുന്നു നിന്നെ 
ആനന്തതോടെ ആമോധതോടെ 
ആവോളം വായ്തുന്നു നിന്നെ 
ആവോളം വായ്തുന്നു ഞങ്ങള്‍          (സര്‍വ )

ബധിരനും മൂകനും ജീവിതമേകിനീ 
ശീലോഹോം താഴ്വരകുന്നില്‍ 

ഗാഗുല്‍ത്ത മലയില്‍ നീ പൊലിഞ്ഞു
ഗാഗുല്‍ത്ത മലയില്‍ നെ തളിര്‍ത്തു 
അനുപമ സ്നേഹത്തിന്‍ ഉറവിടമേ 
കരുന്യകടലാം എന്‍ ഈശോയെ 
മാനവ ഹൃദയത്തില്‍ നീ കുടികൊള്ളുന്നു 
ആരാനും നല്ക സ്നേഹവുമായി                (സര്‍വ )


നാഥന്‍

                                                                        നാഥന്‍ 


നീയെന്‍റെ പ്രാര്‍ഥന കേള്‍ക്കു നാഥാ 
നീയെന്‍റെ യാതന കേള്‍ക്കു നാഥാ 
കഷ്ട്ടതയെരുമി ജീവിതത്തില്‍ 
നിന്‍ സ്നേഹ സാമീപ്യം നല്‍കു നാഥാ 
നിന്‍ സ്നേഹ വാത്സല്യം ഏകു നാഥാ (നീയെന്‍റെ)

മാനുഷ്യ പുത്രനായി വന്നു പാരില്‍ 
മാലോകരെല്ലാം നിന്‍ ദാസരായി 
ദൈവത്തിന്‍ പുത്രനെ യേശു നാഥാ 
ആനന്തമെകുനീ ലോക നാഥാ          (നീയെന്‍റെ)

ജീവിതയാത്രയില്‍ തുന്നയാകുവാന്‍
നിന്‍ മിഴിതാരില്‍ നെ എന്നെ നിര്‍ത്തു
വന്ധ്യ നമിപ്പു നിന്‍ കാല്കനത്തെ 
ആ കാല്കനതിങ്കല്‍ അഭായമെക് (നീയെന്‍റെ)

മരണമാല്യം

                                                                മരണമാല്യം 


മരണം വാതില്‍ക്കല്‍ മുട്ടുന്ന നേരത്ത് 
മരണത്തെ സ്വാഗതം ഏറ്റിടും ഞാന്‍ 
വരനായ് ഒരുങ്ങി ഞാന്‍ കാത്തുനില്‍ക്കും 
ചാര്തീടും വധുവിന്‍ വരണമാല്യം 
ഭയമില്ലാ എനിയ്ക്കെന്‍ മരണ നേരത്തെ 
ജീവിത സഹിയായി കൂട്ടിടും മരണത്തെയും 
സഖിയേയും കൊണ്ട് ഞന്‍ യാത്ര പോകും 
പിറക്കില്ല മാനുഷ വേഷമായി 
പഴികില്ല പിറന്ന നാടിനെയും 
തീര്‍ന്നനീടും ഞനൊരു തീന്നാളമായി
ആലിന്ജീടും ആകാശ മേഘമായി 

Sunday, 21 August 2011

പ്രാന്നേശ്വരി

                                                                           പ്രാന്നേശ്വരി


സൗന്ദര്യ തന്തുക്കള്‍ പൊട്ടിവിടരുമേന്‍
പ്രിയതന്‍ മുഖതിലെയ്ക്കൊന്നു  നോക്കി 
ആ കണ്ണില്‍ തിളങ്ങുന്ന വജ്ര ശോഭയില്‍ 
എന്‍ മനം ആനന്ദ നിര്തമാടി
ചെറു പുരിക കൊടി കൂമ്പി നില്‍ക്കും 
മിഴിയുടെ കാന്തിയില്‍ മുഴുകിപോയി 
ചെഞ്ചുണ്ടില്‍ നിന്നടരുന്ന മുത്തുകനങ്ങളെ
എന്‍ നെഞ്ചില്‍ ചേര്‍ത്തൊരു മാലതീര്‍ത്തു
ആ മലര്‍ മാലയെ നിന്‍ മുടിതുമ്പത് 
എന്‍ കരം കൊണ്ട് ഞാന്‍ ചൂടിതരാം 
മലര്‍ മുല്ല മൊത്തമായ്‌ വാങ്ങി നല്‍കാം 
നിന്‍ കാല്‍ കണത്തെ സുന്ദരമാക്കി മാറ്റാന്‍
ചെറു കൊലുസോന്നു ഞാന്‍ വാങ്ങി നല്‍കാം
പകരമായ് നല്‍കനമിതൊന്നു മാത്രം 
എന്‍ പ്രാണന്റെ പ്രാണനായ് മാറണം നീ 


ഒരു ചെറു സ്വപ്നം

                                                     ഒരു ചെറു സ്വപ്നം 


ചെറു മയകത്തിലെക്കാണ്ട് വീണു
ഒരു ചെറു ബാല്യം സ്വപ്നം കണ്ടു
അമ്മതന്‍ മുലപ്പാലിന്‍ രുചിയോന്നോര്‍ത്തു 
അമ്മതന്‍ സ്നേഹവല്സല്യമോര്‍ത്തു 
സ്മരണയായ് ഇന്നെന്‍ ബാല്യകാലം 
എത്തുമോ ഇനിയുമെന്‍ ബാല്യകാലം
എന്‍ ബാല്യകാലത്തെ ഞാന്‍ സ്മരിച്ചു പോയി 

ഒറ്റ വൃക്ഷങ്ങളെ കെട്ടി പിടിച്ചതും 
അമ്മതന്‍ ചേലയില്‍ ചുറ്റി തിരിഞ്ഞതും 
ആ കരം കൊണ്ടമ്മ കേട്ടിപിടിച്ച്തും 
മാവായ മാവെല്ലാം തല്ലി കൊയിച്ചതും 
പുളിമര കൊമ്ബിലായ് ഊഞ്ഞാല് തീര്‍ത്തതും
അറ്റ് മണല്‍ കൊണ്ടെന്‍ കളി വീട് തീര്‍ത്തതും
കൂട്ടരുമോതര്തുല്ലസിച്ചതും
എല്ലാം ഇന്നെനിയ്കൊരോര്‍മമാത്രം 
കലച്ചക്രമേ തിരിച്ചു പോകു 
എന്‍ സ്വപ്നകാലതിലെയ്ക്കൊന്നു പോകു

പ്രിയതമ

                                                               പ്രിയതമ 


എന്‍ പ്രേമകഥയിലെ നായികയാണ് നീ 
എന്‍ ദുഖ നൊമ്പര സാന്ത്വനമാണ് നീ
കള്ള ചിരിയാലെന്‍ മനസിന്‍റെ കൂട്ടിലീയ്കെത്തിയ 
സ്നേഹ കുയിലാണ് നീ 
എന്‍ സ്നേഹ സൗന്ദര്യം ഒപ്പിയെടുത്തൊരു
പ്രേമ ഗ്രാമീണ സുന്ദരി നീ
ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി പൂവുകള്‍ കൊണ്ടെന്നെ 
അബെയ്തു വീയ്തിയോള്‍ നീ
മിഴികളില്‍ വിടരുന്ന കവിതകള്‍ കൊണ്ടെന്‍റെ
ഹൃദയത്തില്‍ ഒരു ഗൃഹം തീര്തവല്‍ നീ
മണ്ണിലെ താരക സുന്ദരി നീ
എന്‍ മന്ധഹാസതിന്‍ ഉടയോളും നീ

ഭാരത രക്ഷ

                                                                   ഭാരത രക്ഷ 


കൂരിരുള്‍ മൂടിയ ഭാരത മണ്ണിനെ 
കൂരിരുള്‍ മാറ്റി വെളിച്ചമെകാം 
ഭാരത മാതാവിന്‍ കണ്ണീര്‍ തുടയ്ക്കുവാന്‍ 
ആകില്ലേ ഭാരതീയ ജീവിതത്താല്‍
ചേരാം നമുക്കിനി ഒത്തു ചേരാം 
ഭാരത മണ്ണിനായി ഒത്തു ചേരാം
വന്നിടു സോതരെ ജയ് വിളിയ്ക്കാം 
ഭാരത മണ്ണിനായി ജയ് വിളിയ്ക്കാം
നേരമില്ല ഇനി നേരമില്ല
കാത്തിരിയ്ക്കാനിനി നേരമില്ല
പീഡന കാലത്തേ തച്ചുടയ്ക്കം 
ദാരിദ്ര ജീവിതം കേള്‍വിയാക്കം
ഭാരത നന്മകള്‍ മാത്രം ഓര്‍ക്കാം 
സുന്ദര ഭാരതം ആക്കി മാറ്റം 
ഒത്തു ചേരാം ഇനി ഒത്തു ചേരാം
ഭാരത മണ്ണിനായി ഒത്തുചേരാം 

Saturday, 13 August 2011

ഭാരതപുഴ

           ഭാരതപുഴ                                                             



ഭാരത മാതാവിന്‍ മാറിലൂടോയുകുന്ന
ഭാരത പുഴയെ നീ ഒന്ന് ചൊല്ല്  
എവിടെ നിന്‍ കാഹള  ധ്വനികളെവിടെ
എവിടെ നിന്‍ മാനസ തീരമെവിടെ  
കവികള്‍ തന്‍ ഭാവന പൊട്ടിവിരിയിച്ച
പുഴയെ ഇനി ചൊല്ല് നിന്‍ നീരെവിടെ 
ചുടല പറമ്പായി മാറിയോ നീ
അതോ ചുടല പറമ്പായി മാറ്റിയതോ 
അഗ്നി ജ്വലിയ്ക്കും നിന്‍ മണല്‍ തരികളില്‍ 
ഒഴുകില്ലേ പാപ വിമോചിതയായി 
ഒഴുകു നീ ഭാരത പുഴയെ ഒഴുകു നീ 
അമ്മതന്‍ മാറോട്‌ ചെര്ന്നോഴുകു
അമ്മതന്‍ മാറില്‍ കുളിരെകി ഒഴുകു നീ
ഈ വിശ്വ വിഖ്യാതമാം ഭാരതത്തില്‍ 

ജീവിതം

                                                             ജീവിതം 


ആകാശ താരകം മിന്നുമെന്‍ ഹൃദയത്തില്‍ 
രാവിന്‍റെ താരകമാകട്ടെ  ഞാന്‍
ആത്മ നോമ്പരമെകുമെന്‍ ജീവിതം
എന്തിനോ ജീവിച്ചു തീര്കുന്നിത 
കാര്‍മേഘം മൂടിയ ജീവിത സന്ധ്യയില്‍ 
താനെ ഉരുകുന്ന മഞ്ഞുപോലെ 
ആരാലും മാറ്റനകതയെന്‍ ജീവിതം
കാറ്റില്‍ പറക്കുന്ന പട്ടം പോലെ 
ചുറ്റും നടക്കുന്ന ജീവിത കാഴ്ചകള്‍ 
കണ്ടെന്‍ കരള്‍ പിടച്ചു പോകും 
നൊമ്പര പീഡന കാലം കഴിയുവാന്‍    
ഇനിയും ഇതെത്ര നാള്‍ ബാകിനില്പു 
ജീവിച്ചു തീര്‍ക്കണം ഇത്രയും നാളുകള്‍ 
തീരുമോ ജീവിത കഷ്ട്ടകാലം 

സഖി

                                                               സഖി 



പുലരുന്ന നേരത്ത് മിഴികള്‍ തുറക്കുമ്പോള്‍ 
പ്രിയ സഖി നിന്‍ മുഖം മാത്രം മുന്നില്‍ 
രാവില്‍ ചെറുകിളി കൂട്ടം ചിലയ്ക്കുമ്പോള്‍ 
നിന്‍ സ്വരം കേള്‍ക്കുകയാനെന്നപോള്‍
പുസ്തകതാളുകള്‍ നീക്കുന്ന നേരത്തും 
നിന്‍ മുഖ കാന്തി തെളിയും പോലെ 
സഖി നിന്‍ ഓര്‍മയിലെന്നുല്ലം
കത്തി ജ്വലിയ്ക്കും സൂര്യനെപോള്‍ 
പാതിര മിഴി അടയുന്ന നേരത്തും
നിന്‍ മുഖം മാത്രമെന്‍ മുന്നില്‍ സഖി
മന്ദമാരുതന്‍ വീശുന്ന നേരത്തും
നിന്‍ കര സ്പര്‍ശം എല്കുന്നപോള്‍ 
വരൂ പ്രിയേ എന്‍ ചാരെ എന്‍
ഹൃദയ  
രാവിന്‍റെ മറ മാറ്റി പ്രഭയേകാന്‍
ഹൃദയ കവാടം തുറന്നിടാം ഞാന്‍

പുകച്ചുരുള്‍

                                          പുകച്ചുരുള്‍ 


പുക പുക പുക പുക മാനത്തെ പുക
പുകയുകയാണി പുകമൂലം 
എരിഞ്ഞു തീരുന്നു ചുണ്ടില്‍ നിന്നതുപോല്‍ 
ജീവിതവും എരിയുന്നു 
നീണ്ടകുറ്റി ചുരുളിനുമുള്ളില്‍ 
പലപല മായം പലപല ജാലം
സ്വര്‍ണ കമ്പി മൂട്ടില്‍ കെട്ടി 
ഇരുവിരലടിയില്‍ വെള്ളകുറ്റി
കറുത്ത ചുണ്ടില്‍ വെള്ള കുറ്റി
പുകഞ്ഞു പുകഞ്ഞു എരിഞ്ഞിടുമ്പോള്‍ 
ചുണ്ടുകള്‍ പൂട്ടി വലിയ്കുമ്പോള്‍ 
കാലുകള്‍ രണ്ടും കൂട്ടി കെട്ടി
തലയിലോരുതുണി ചുറ്റുമ്പോള്‍ 
വായില്‍ വെള്ള പഞ്ഞികെട്ട് 
മൂക്കില്‍ വെള്ള പഞ്ഞി കുത്ത് 
ചുരുണ്ട് ചുരുണ്ട് ചുരുണ്ട് പോട്ടെ 
പുകതന്‍ മായ ചുരുളുകള്‍ പോട്ടെ
പുതുയുവതലമുറ പോങ്ങിപോട്ടെ 

പ്രവാസി

                                                        പ്രവാസി 






അമ്മതരുന്നോരുമ്മതന്‍ മാധുര്യം 
ഇന്നാട്ടില്‍ ഇന്തപനകള്‍ തരുന്നതില്ലല്ലോ 
എന്നെ കൈപിടിച്ച് നടത്തിയ നാട്ടുവഴികള്‍ 
ഇന്നാട്ടില്‍പൊടിക്കാറ്റില്‍ മറയുന്നു 
ഓണവും,വിശുപുലരിയും,കോമരങ്ങളും 
എന്‍ കൈവിരല്‍തുമ്പില്‍ നിന്നന്യമായി 
സോതരേ ഓര്‍ത്തു വിതുംബാതെ വിതുമ്പിയും 
ഈ മാറാല മൂടിയ മൂലയില്‍ ഒതുക്കുന്നു ഞാന്‍ 
എന്‍ മോഹവും സ്നേഹവും സ്മരണയും 
ഇരുമ്പ് താഴിട്ടു പൂട്ടി എന്‍ ഹൃതയത്തില്‍ 
കണ്ണിമ്മ ചിമ്മാതെ മാനത്തെ നോക്കി
ആ മാനം പോലും ഇന്നെനിയ്കന്യമായി 
ആണ്ടുകള്‍ ,മാസങ്ങള്‍ ,ആയ്ച്ചകളും
ഇരുണ്ട ജയിലരയ്ക്കുള്ളിലെന്നപോള്‍
നാട്ടില്‍ തിരികെ എത്തുവാന്‍ വെമ്പല്‍ പൂണ്ടു 
അന്യമായി എന്നുരചെനിയ്കെന്‍ നാട് 
എന്‍ വിരല്‍ പിടിച്ചു മുന്പേ നടന്നു 
ഞാന്‍ നടക്കുന്ന പാതയോരം
എന്‍ കണ്ണീരു വീണു പുല്‍ നംബുകളില്‍
അത് വിട്ടു പോയ എന്‍ നഷ്ട്ട കാലങ്ങള്‍ക്കായി 

വൃക്ഷത്തിനൊരു കാവല്‍

                                                            വൃക്ഷത്തിനൊരു കാവല്‍                                                              


വേണമൊരു മാടമെനിയ്ക്ക് 
മുകളില്‍ കുടയായി തളിര്ത്തിലകള്‍
ചുറ്റും പൂക്കളും പുല്ലും പൂമ്പാറ്റയും 
എന്‍ മാടത്തിനരുകിലായി പുഴയും 
മാടത്തിന് കാവലായി തേന്‍ കിളികള്‍ 
പറമ്പില്‍ കളിയ്ക്കും ബാല്യത്തിന്‍ സ്മ്രിതിമണ്ടപം
മാടത്തിന്‍ കൂരയ്ക്ക് വര്‍ണച്ചര്തായി 
തരുന്നു പൊഴിയ്ക്കുന്നു പൂക്കള്‍ എല്ലാം 
എന്നെ തരാട്ട്‌ പാടി ഉറക്കാന്‍ 
സുലഭമായി വീശുന്നു മാരുതനും 
തനിമയില്‍ കണ്ണടച്ചുറങ്ങുന്നു ഞാന്‍ 
എന്‍ അരികിലായ് കാവലായ് വൃക്ഷധേവന്‍ 
എനിയ്കുണ്ണന്‍ പഴവും കുളിര്‍മയ്കായി 
പചിലകൊമ്പ് കുലുക്കി വീശി തരുമവന്‍
അറിയാതെ പോകുന്നിതോന്നു മാത്രം 
കാവല്‍ അവനു ഞാനോ അതോ എനിയ്കവനോ
അറിഞ്ഞിടുന്നീ നിമിഷം ന്ജ്ഞാനും
എന്‍ മാടം കുഴിമാടം എന്നാ സത്യം 
കുഴിമാട കാവലായ് നില്‍ക്കുന്നവന്‍ 
എനിയ്ക്ക് കാവലായ് എന്‍ വൃക്ഷധേവന്‍

പ്രണയം

                                                          പ്രണയം 


നിശബ്ദം അവള്‍ എന്നോടായി പറയുകയാണ് 
പ്രണയം പ്രണയം എന്നവള്‍ ചൊല്ലുകയാണ് 
മഴ മണ്ണിനോട് ചൊല്ലും പോലെ 
കാറ്റു മലയോടു ചൊല്ലും പോലെ
വണ്ടുപൂവിനോട് ചൊല്ലും പോലെ
അവള്‍ ഓതി കൊണ്ടിരിയ്കുകയാണ് 
എന്‍റെ കാതിലേയ്ക്ക്‌ അവളുടെ സ്വരം 
ശബ്ദതരംഗങ്ങള്‍ കുളിരുമാര്‍ കേള്‍ക്കാം 
ഞാന്‍ അറിയാതെ പോയൊരു പ്രണയത്തിന്‍ സംഗീതം 
അവളുടെ ചുണ്ടില്‍ വീണ്ടും ഉതിരുകയായി 
ഇനിയുമ സംഗീതം കേള്‍കാതിരുന്നാല്‍ 
ഈ മണ്ണും വിണ്ണും എന്നെ അകറ്റി നിര്‍ത്തും 

ഓര്‍ക്കുട്ട്

                                                   ഓര്‍ക്കുട്ട് 


ഓര്‍മയില്‍ ചാലിയ്കനയൊരു വര്‍ണകൂട്ടു
ഒന്ന് ചെരാനായൊരു വെന്മേഖകൂട്ട്‌
ഒരു പിടി സ്നേഹത്തിന്‍ വാത്സല്യ കൂട്ട്
ഒരു മണി ചെപ്പിലെ മണിക്കകൂട്ടു
ഓമനിയ്കാനൊരു നറു വെന്ന്നകൂട്ടു
ഒന്നിച്ചു കോര്‍ക്കാം ഈ മണി മാലകൂട്ട് 
ഒരായിരം സൗഹൃദ പൊന്‍ നൂലിന്‍ കൂട്ട്
ഓര്‍ക്കുട്ട് എന്നൊരു സ്വപ്ന കൂട്ട്

ശലഭം

                                                                         ശലഭം 

ശലഭമാകാന്‍  കൊതിച്ച പെണ്ണ് 
നിശാ ശലഭ മായിത മാറുകയായി 
ഒത്തിരി  ആശകള്‍ പേറി ആ യാത്രയില്‍ 
ഒന്നര കൈ അവന്‍ കാലനായി 
മരണത്തിന്‍ വാതില്‍ ചവിട്ടി തുറന്നവന്‍ 
ശലഭത്തെ ചുറ്റി വലിച്ചെറിഞ്ഞു 
മണ്ണില്‍ പുരണ്ടാവള്‍ പ്രാണനായ്  കേനവള്‍
മണ്ണോടു മണ്ണായി അലിഞ്ഞു ചേര്‍ന്നു
അലറി കുതിചോര യാത്രതന്‍ വേളയില്‍ 
അലമുറ കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു
ജീവ ശവമായി ഒടുക്കിയ ശലഭത്തിന്‍ മേലെയും 
അര കൈയവന്‍ കാമ തെയ്യമാടി 
പച്ചതുരുതിലെയ്ക്ക് പച്ചകൊടി കണ്ടവള്‍
ചെമ്പട്ട് മൂടി നിശബ്തമായി 
ഇതാണ് യാത്ര മടക്കയാത്ര 
ശപിച്ചു ശപിച്ചൊരു മടക്കയാത്ര